വെല്ലുവിളി ഏറ്റെടുത്ത് കെ സുധാകരന്‍; ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയാര്‍
Mar 17, 2021, 20:54 IST
കണ്ണൂര്‍: (www.kvartha.com 17.03.2021) ഒടുവില്‍ വെല്ലുവിളി ഏറ്റെടുത്ത് കെ സുധാകരന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു.
നാമനിര്‍ദേശ പത്രിക സമര്‍പിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ കണ്ണൂരില്‍ ധര്‍മടം മണ്ഡലത്തില്‍ മാത്രമാണ് യു ഡി എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത്. കെ സുധാകരന്‍ മണ്ഡലത്തിലെ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ ഡി സി സി ജനറല്‍ സെക്രടെറി സി രഘുനാഥിന്റെ പേരാണ് അവസാനം ഉയര്‍ന്നുകേട്ടത്. ഇതിന് പിന്നാലെയാണ് ധര്‍മടത്ത് മത്സരിക്കാന്‍ ഒരുക്കമാണെന്ന പ്രതികരണവുമായി സുധാകരന്‍ രംഗത്തെത്തുന്നത്.
ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയാണെങ്കില്‍ മത്സരിക്കും. തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചിരുന്നു. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും താന്‍ ധര്‍മടത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

Keywords: Ready to contest against Pinarayi in Dharmadom says K Sudhakaran, Kannur, News, Politics, Assembly-Election-2021, K.Sudhakaran, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.