സത്യഭാമ ടീച്ചര്‍ക്കെതിരായ പരാമര്‍ശം; കലാമണ്ഡലം ഭരണ സമിതി അംഗത്തിനെതിരെ പ്രതിഷേധവുമായി നൃത്ത ലോകം

 


ADVERTISEMENT

തൃശൂര്‍:(www.kvartha.com 12/02/2018) മോഹിനിയാട്ടത്തിനും, കഥകളിക്കും സമഗ്ര സംഭാവനകള്‍ നല്‍കിയ കലാമണ്ഡലം സത്യഭാമ ടീച്ചറെയും, ഭര്‍ത്താവ് കലാമണ്ഡലം പത്ഭനാഭന്‍ നായരെയും സ്വകാര്യ ടെലിഫോണ്‍ സംഭാഷണത്തി ല്‍ അധിക്ഷേപിച്ച് സംസാരിച്ചതായ ആരോപണത്തില്‍ കേരള കലാമണ്ഡലം ഭരണ സമിതി അംഗത്തിനെതിരെ നൃത്ത ലോകത്ത് നിന്ന് കടുത്ത പ്രതിഷേധം ഉയരുന്നു. മോഹിനിയാട്ടം നര്‍ത്തകിയും, ഗുരുവുമായ കലാമണ്ഡലം സത്യഭാമക്കെതിരെയാണ്, പത്മശ്രീ കലാമണ്ഡലം സത്യഭാമ ടീച്ചറുടെ ആരാധകരും, ശിഷ്യഗണങ്ങളും, കുടുംബക്കാരും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

കഥകളി രംഗത്തെ കുലപതിയായിരുന്ന കലാമണ്ഡലം പത്മനാഭനശാനെതിരെയുള്ള പരാമര്‍ശത്തില്‍ കഥകളി ലോകവും ഭരണ സമിതി അംഗത്തിനെതിരെ പ്രതികരണവും, പ്രതിഷേധവും നടത്തിയിട്ടുണ്ട്. കലാഭവന്‍ മണിയുടെ സഹോദരനും, നൃത്ത അദ്ധാപകനുമായ ആര്‍ എല്‍ വി രാമകൃഷ്ണനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഭരണസമിതി അംഗം കലാമണ്ഡലം സത്യഭാമ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച, മണ്‍മറഞ്ഞു പോയ സത്യഭാമ ടീച്ചറെയും, പത്ഭനാഭന്‍ നായരെയും തരംതാഴ്ത്തി സംസാരിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. മോഹിനിയാട്ടത്തില്‍ സത്യഭാമ ടീച്ചര്‍ക്ക് ഒരു പിണ്ണാക്കും അറിയില്ലെന്നും, മറ്റും സത്യഭാമ നടത്തിയ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്.

സത്യഭാമ ടീച്ചര്‍ക്കെതിരായ പരാമര്‍ശം; കലാമണ്ഡലം ഭരണ സമിതി അംഗത്തിനെതിരെ പ്രതിഷേധവുമായി നൃത്ത ലോകം

പത്ഭനാശാനെ കുറിച്ചും ഇത്തരത്തില്‍ സംസാരിക്കുന്നത് സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുന്നുണ്ട്. ദുബായില്‍ ഒരു നൃത്ത മത്സരത്തില്‍ വിധികര്‍ത്താവായി പങ്കെടുത്ത ഭരണ സമിതി അംഗം കലാമണ്ഡലം സത്യഭാമ, ആര്‍ എല്‍ വി രാമകൃഷ്ണന്റെ ശിഷ്യയുടെ പ്രകടനത്തെ കുറിച്ച് എഴുതി നല്‍കിയ റിമാര്‍ക്സിനെ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഇരുവരും നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. കലാമണ്ഡലം ഗവേഷണ വിദ്യാര്‍ത്ഥി കൂടിയാണ് രാമകൃഷ്ണന്‍. നിള എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ സത്യഭാമ നടത്തിയ സംഭാഷണം പ്രത്യക്ഷപ്പെട്ടതോടെയാണ് വിഷയം വലിയ വിവാദമായി വളരുന്നത്.

സ്വകാര്യഫോണ്‍ സംഭാഷണം പുറത്ത് വിട്ടതായി ആരോപിച്ച് രാമകൃഷ്ണനെതിരെ ഭരണ സമിതി അംഗം പോലിസില്‍ പരാതി നല്‍കിയതായും അറിയുന്നു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച മണ്‍മറഞ്ഞ മഹാപ്രതിഭകളെ നിന്ദിക്കുന്ന തരത്തില്‍ സംസാരിച്ച ഭരണ സമിതി അംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സത്യഭാമ ടീച്ചറുടെ ശിഷ്യന്‍മാരും, സഹപ്രവര്‍ത്തകരും, ആരാധകരും പരാതിയുമായി ബന്ധപ്പെട്ടവരെ സമീപിച്ചതായും സൂചനയുണ്ട്.

അവഹേളന സംഭാഷണത്തിനെതിരെ സത്യഭാമ ടീച്ചറുടെയും, പത്ഭനാഭനാശാന്റെയും കുടുംബക്കാരും, മക്കളും കടുത്ത ദു:ഖത്തിലാണ്. ഇത്തരം പരാമര്‍ശങ്ങളില്‍ ഇല്ലാതാകുന്നതല്ല ഞങ്ങളുടെ മാതാപിതാക്കള്‍ മോഹിനിയാട്ടത്തിനും, കഥകളിക്കും നല്‍കിയ സംഭാവനകള്‍ എന്നും മക്കള്‍ പറയുന്നു. അന്തരിച്ച കലാമണ്ഡലം സത്യഭാമ ടീച്ചറുടെ ശിഷ്യ കൂടിയാണ് കേരള കലാമണ്ഡലം ഭരണ സമിതി അംഗം കൂടിയായ കലാമണ്ഡലം സത്യഭാമ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thrissur, Kerala, Police, Complaint, Family, Children, Sathyabhama teacher, Reaction against Satyabhumi teacher; dance world has been protesting against Kalamandalam executive committee member
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia