ബദിരനും മൂകനുമായ ഗൃഹനാഥന്റെ 4 ഏക്കര്‍ ഭൂമി ഉടമയറിയാതെ ഭൂമാഫിയയുടെ പേരില്‍ പോക്കുവരവ് ചെയ്ത നടപടി ആര്‍ഡിഒ റദ്ദാക്കി

 


ADVERTISEMENT

പാലാ:(www.kvartha.com 02/03/2018) ബധിരനും മൂകനുമായ ഗൃഹനാഥന്റെ നാല് ഏക്കര്‍ സ്ഥലം കൃത്രിമ രേഖ ചമച്ച് തട്ടിയെടുത്ത് സഹോദരങ്ങളുടെയും ഭൂമാഫിയകളുടെയും പേരില്‍ പോക്കുവരവ് ചെയ്ത് നല്‍കിയ രാമപുരം വില്ലേജ് അധികൃതരുടെ നടപടി പാലാ ആര്‍ഡിഒ റദ്ദാക്കി. റീസര്‍വെയുടെ മറവില്‍ തട്ടിയെടുത്ത ഭൂമി 12 വര്‍ഷത്തെ പോരാട്ടത്തിനു ശേഷമാണ് ഉടമ എഴുപതുകാരനായ കടനാട് പൂവേലിയില്‍ ചാക്കോയ്ക്ക് തിരികെ ലഭിച്ചത്. അനധികൃത പോക്കുവരവ് റദ്ദാക്കി ഭൂമിയുടെ യഥാര്‍ഥ ഉടമയുടെ പേരില്‍ പോക്കുവരവ് ചെയ്ത് നല്‍കാനും ആര്‍ഡിഒ ഉത്തരവിട്ടു.

വിലയാധാര പ്രകാരം ചാക്കോയുടെ പേരില്‍ രാമപുരം സബ് രജിസ്റ്ററിയില്‍ രജിസ്റ്റര്‍ ചെയ്ത നീലൂരിലെ ഭൂമി സഹോദരങ്ങളായ മാത്യു പൂവേലില്‍, ജോസ് പൂവേലില്‍ ഭൂമിയിടപാടുകാരായ സണ്ണി കുര്യന്‍ കുളത്തറ, ബിജു വര്‍ഗീസ് വെള്ളാപ്പള്ളില്‍ എന്നിവരുടെ പേരില്‍ ക്രിത്രിമ രേഖകള്‍ ചമച്ച് വില്ലേജ് അധികൃതര്‍ പോക്കുവരവ് ചെയ്ത് നല്‍കിയത്. ചാക്കോക്ക് കുടുംബ സ്വത്തായി ലഭിച്ച നാല് ഏക്കര്‍ ഭൂമി ഭൂമാഫിയ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഉടമയറിയാതെ പോക്കു വരവ് കൈക്കലാക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ചാക്കോയും ഭാര്യ ഡെയ്സിയും വര്‍ഷങ്ങളായി സര്‍ക്കാരോഫീസുകള്‍ കയറിയിറങ്ങി വരികയായിരുന്നു.

ബദിരനും മൂകനുമായ ഗൃഹനാഥന്റെ 4 ഏക്കര്‍ ഭൂമി ഉടമയറിയാതെ ഭൂമാഫിയയുടെ പേരില്‍ പോക്കുവരവ് ചെയ്ത നടപടി ആര്‍ഡിഒ റദ്ദാക്കി


ചാക്കോക്ക് കുടുംബ സ്വത്തായി ലഭിച്ച ഭൂമി വര്‍ഷങ്ങള്‍ക്ക് ശേഷം ഭാര്യ ഡെയ്സി സ്ഥലം പോക്കുവരവ് ചെയ്യാനായി രാമപുരം വില്ലേജാഫീസില്‍ എത്തിയപ്പോഴാണ് സ്ഥലം മറ്റൊരാളുടെ പേരില്‍ പോക്കുവരവ് ചെയ്തതായി അറിഞ്ഞത്. അന്ന് മുതല്‍ സ്വന്തം സ്ഥലം പേരില്‍ പോക്കുവരവ് ചെയ്യാനായി ചാക്കോയും ഭാര്യയും റവന്യൂ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. രാമപുരം രജിസ്ട്രാര്‍ ഓഫീസ് രേഖകള്‍ പ്രകാരം സ്ഥലം ചാക്കോയുടെ പേരിലാണ്. ജില്ലാ സര്‍വ്വേ സൂപ്രണ്ട് നടത്തിയ അന്വേക്ഷണത്തില്‍ മറ്റൊരാളുടെ പേരില്‍ പോക്കുവരവ് ചെയ്തത് വീഴ്ചയാണെന്നും തിരുത്തി നല്‍കാനും ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ വില്ലേജ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാതെ ഭൂമാഫിയകളെ സഹായിക്കുന്ന നിലപാട് തുടര്‍ന്നു. ഇതേതുടര്‍ന്ന് പാലാ പൂരാവകാശ സമിതിയുടെ സഹായത്തോടെ ചാക്കോയും കുടുംബവും നീതിക്കായി പോരാട്ടം തുടര്‍ന്നു.

റവന്യൂ ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ നടപടിക്കെതിരെ ചാക്കോയും ഭാര്യ ഡെയ്സിയും മകളും കഴിഞ്ഞ ഡിസംബറില്‍ പാലാ സിവില്‍ സ്റ്റേഷന് മുന്നില്‍ സത്യാഗ്രഹം അനുഷ്ടിച്ചിരുന്നു. പ്രശ്നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന ആര്‍ഡിഒയുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഇതേതുടര്‍ന്നാണ് അനധികൃത പോക്കുവരവ് റദ്ദാക്കി സ്ഥലം യഥാര്‍ധ ഉടമയുടെ പേരില്‍ പോക്കുവരവ് ചെയ്യാന്‍ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ലഭിച്ച ആര്‍ഡിഒയുടെ ഉത്തരവിന്റെ പകര്‍പ്പ് സഹിതം ചാക്കോ സ്വന്തം ഭൂമി പേരില്‍ പോക്കുവരവ് ചെയ്ത് കിട്ടുന്നതിനായി മീനച്ചില്‍ തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, RDO, Thahasildar, Land, Civil station, RDO canceled the action Duff person's land illegial deal
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia