SWISS-TOWER 24/07/2023

സ്വാതന്ത്രസമര സേനാനികളുടെ പട്ടികയില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലും തമസ്‌കരിക്കുന്ന ഭരണകൂടത്തില്‍ നിന്ന് രത്‌നവേലുവിന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല; കെ മുരളീധരന്‍ എം പി

 


തിരുവനന്തപുരം: (www.kvartha.com 28.09.2021) സ്വാതന്ത്രസമര സേനാനികളുടെ പട്ടികയില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലും തമസ്‌കരിക്കുന്ന ഭരണകൂടത്തില്‍ നിന്ന് രത്‌നവേലുവിന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കെ മുരളീധരന്‍ എം പി. കെ പി സി സി - ഒ ബി സി ഡിപാര്‍ട് മെന്റ് സംഘടിപ്പിച്ച പുലിക്കാട്ട് രത്‌നവേലു ചെട്ടി
അനുസ്മരണ സമ്മേളനവും ആത്മാഭിമാന്‍ പുരസ്‌കാര സമര്‍പണവും ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു വിളക്ക് ദേശീയ സ്മാരകമാക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും വിജയിച്ചിട്ടില്ലെങ്കിലും രത്‌നവേലുവിനെ പോലുള്ള ധീര ദേശാഭിമാനികള്‍ നമുക്കുണ്ടായിരുന്നുവെന്നത് യാഥാര്‍ഥ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Aster mims 04/11/2022

സ്വാതന്ത്രസമര സേനാനികളുടെ പട്ടികയില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലും തമസ്‌കരിക്കുന്ന ഭരണകൂടത്തില്‍ നിന്ന് രത്‌നവേലുവിന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല; കെ മുരളീധരന്‍ എം പി

ആത്മാഭിമാനവും നിലപാടുകളും ഒരു അധികാര കേന്ദ്രത്തിനു മുന്നിലും പണയപ്പെടുത്താത്ത വ്യക്തികള്‍ക്ക് കെ പി സി സി - ഒ ബി സി ഡിപാര്‍ട്‌മെന്റ് ഏര്‍പെടുത്തിയ രണ്ടാമത് 'ആത്മാഭിമാന പുരസ്‌കാര്‍ ' ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ ആഇശ സുല്‍ത്താനക്ക് മുതിര്‍ന്ന നേതാവ് വി എസ് വിജയരാഘവന്‍ സമ്മാനിച്ചു.

ഇംഗ്ലിഷ്, ഹിന്ദി ,ഭാഷകളില്‍ തയാറാക്കിയ പുലിക്കാട്ട് രത്‌നവേലു ചെട്ടി ഐ സി എസ് ഡോക്യുമെന്ററി ശാഫി പറമ്പില്‍ പ്രകാശനം ചെയ്തു. ബോബന്‍ മാട്ടുമന്തയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്

കെ.പി സി സി- ഒ ബി സി ഡിപാര്‍ട് മെന്റ് ചെയര്‍മാന്‍ അഡ്വ സുമേഷ് അച്യുതന്‍ അധ്യക്ഷത വഹിച്ചു. സതീഷ് വിമലന്‍, ജിതേഷ് ബല്‍റാം, സജേഷ് ചന്ദ്രന്‍, എ കെ ശാനിബ്, ഋഷി പല്‍പു എന്നിവര്‍ പ്രസംഗിച്ചു. ബാബു നാസര്‍ സ്വാഗതവും, എന്‍ ആര്‍ വിജയകുമാര്‍ നന്ദിയും പറഞ്ഞു.

Keywords:  Ratnavelu is not expected to get justice from a government that excludes even Jawaharlal Nehru from the list of freedom fighters; K Muraleedharan MP, Thiruvananthapuram, News, K.Muraleedaran, KPCC, Criticism, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia