Protest | കമിഷന്‍ നല്‍കാതെ സര്‍കാര്‍ വഞ്ചിച്ചു; റേഷന്‍ വ്യാപാരികള്‍ ഒക്ടോംബര്‍ 16 ന് സെക്രടറിയേറ്റ് മാര്‍ചും കടയടപ്പ് സമരവും നടത്തും

 


കണ്ണൂര്‍: (KVARTHA) സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സംയുക്ത സമരസമിതിയുടെ നേത്യത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം ആരംഭിക്കുന്നു. അതീവ പ്രതിസന്ധിഘട്ടത്തിലൂടെയാണ് റേഷന്‍ വ്യാപാരികള്‍ മുന്നോട്ടു പോകുന്നതെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. 2016ല്‍ സര്‍കാര്‍ താല്ക്കാലികമായി ഏര്‍പ്പെടുത്തിയ വേതന പാകേജാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.

2016ല്‍ ഈ പാകേജ് നടപ്പിലാക്കുമ്പോള്‍ ഇതിലെ പോരായ്മകളും വ്യാപാരികള്‍ക്ക് പ്രതികൂലമാണെന്ന് സര്‍കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി വ്യാപാരികള്‍ പറയുന്നു. ആറ് മാസം കൊണ്ട് ഇതിന് മാറ്റം വരുത്താമെന്ന് സര്‍കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ സംവിധാനം ഇന്ന് ഏഴു വര്‍ഷം പിന്നിട്ടിട്ടും ഒരു മാറ്റവുമില്ലാതെ തുടരുകയാണെന്ന് വ്യാപാരി അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Protest | കമിഷന്‍ നല്‍കാതെ സര്‍കാര്‍ വഞ്ചിച്ചു; റേഷന്‍ വ്യാപാരികള്‍ ഒക്ടോംബര്‍ 16 ന് സെക്രടറിയേറ്റ് മാര്‍ചും കടയടപ്പ് സമരവും നടത്തും

അന്നത്തെ ജീവിത സാഹചര്യവും ഇന്ന് ഒട്ടേറെ മാറ്റം വന്നിരിക്കയാണ്. ഈ പാകേജിന്റെ ഭാഗമായി ഇന്ന് 75% വ്യാപാരികള്‍ക്കും കേവലം പതിനഞ്ചായിരം രൂപയില്‍ താഴെയാണ് വരുമാനം ലഭിക്കുന്നത്. ഇത് തന്നെ വ്യാപാരികളുടെ കയ്യില്‍ കിട്ടണമെങ്കില്‍ രണ്ട് മാസം താമസം പിടിക്കുന്നു. ഇതില്‍ നിന്നും വാടകയും കറന്റ് ബിലും സെയില്‍സ് മാന്റെ വേതനവും കഴിഞ്ഞാല്‍ ബാക്കിയാകുന്നത് തുച്ഛമായ തുകയാണ്. ആഗസ്ത് മാസത്തെ വേതനം സമരം പ്രഖ്യാപിച്ചതിന്റെ ഭാഗമായി ഒക്ടോബര്‍ 10നാണ് വ്യാപാരികള്‍ക്ക് ലഭിച്ചത്. സപ്തംബറിലെ വേതനം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

കഴിഞ്ഞ കോവിഡ് കാലഘട്ടത്തില്‍ വിതരണം ചെയ്ത പതിനൊന്ന് മാസത്തെ കിറ്റിന്റെ കമിഷന്‍ ലഭിക്കാന്‍ വ്യാപാരികളെ സര്‍കാര്‍ സുപ്രീം കോടതിവരെ കയറ്റി. സുപ്രീം കോടതി വിധി വ്യാപാരികള്‍ക്ക് അനുകൂലമായിട്ട് പോലും ഇതുവരെ കമിഷന്‍ നല്‍കിയിട്ടില്ല. പല കാരണങ്ങള്‍ പറഞ്ഞ് കമിഷന്‍ ഇനിയും നല്‍കാതിരിക്കാനുള്ള പഴുത് കണ്ടെത്തുകയാണ് സര്‍കാര്‍.

പലരീതിയുള്ള പരിശോധനകള്‍ നടത്തി നിസ്സാര കുറ്റങ്ങള്‍ കണ്ടെത്തി ഭീമമായ പിഴ ഈടാക്കി വ്യാപാരികളെ പീഡിപ്പിക്കുകയാണെന്നും വ്യാപാരികള്‍ പറയുന്നു. പല വ്യാപാരികളും പിടിച്ച് നില്‍ക്കാന്‍ കഴിയാതെ മേഖല ഒഴിവാക്കി തുടങ്ങിയിരിക്കയാണ്. പലരും ഭീമമായ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുകയാണെന്നും ഇവര്‍ പറയുന്നു.

സമരത്തിന്റെ ഭാഗമായി റേഷന്‍ വ്യാപാരി സംയുക്ത സമരസമതിയുടെ സംസ്ഥാന കമിറ്റിയുടെ നേതൃത്വത്തില്‍ 16ന് കടയടച്ച് സെക്രടേറിയേറ്റ് മാര്‍ചും ധര്‍ണയും സംഘടിപ്പിക്കും. സമരത്തില്‍ കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ റേഷന്‍ വ്യാപാരികളും പങ്കെടുക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ടികെ ആരിഫ്, വി സഹദേവന്‍, എംപി ബശീര്‍, പിഎ മെഹറൂഫ്, എന്‍ സുരേശന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Ration traders to stage secretariat march and shop-hogging strike on October 16, Kannur, News, Allegation, Raid, Ration Traders, Protest, Secretariat March, Press Meet, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia