സ്വകാര്യ ഗോഡൗണില്‍ നിന്നും 135 ചാക്ക് റേഷന്‍ പഞ്ചസാര പിടിച്ചു
Dec 1, 2012, 22:51 IST
ADVERTISEMENT
കൊണ്ടോട്ടി: റേഷന്‍ പഞ്ചസാര അനധികൃതമായി സ്വകാര്യ ഗോഡൗണില്‍ സൂക്ഷിക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ 135 ചാക്ക് പഞ്ചസാര പിടിച്ചെടുത്തു. കീഴിശ്ശേരി അങ്ങാടിയിലെ സ്വകാര്യഗോഡൗണില്‍ നിന്നാണ് പഞ്ചസാര പിടിച്ചെടുത്തത്. ഇതേ തുടര്‍ന്ന് കീഴിശ്ശേരിയിലെ അഞ്ച് റേഷന്‍ കടകളില്‍ അധികൃതര്‍ പരിശോധന നടത്തി.
പരിശോധനയില്‍ അരി സ്റ്റോക്കില്‍ കൃത്രിമം കാണിച്ച രണ്ട് റേഷന്‍ കടകളെയും പഞ്ചസാര സ്റ്റോക്കില്‍ തിരിമറി കാണിച്ച രണ്ട് കടകളെയും സസ്പെന്റ് ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വ്യാഴാഴ്ച റേഷന്‍ കടയിലേക്ക് പഞ്ചസാര കൊണ്ടുവരുന്ന ലോറിയില്‍ സാധനങ്ങള്‍ സ്വകാര്യ ഗോഡൗണിലേക്ക് കൊണ്ടുവരുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പ്രതിഷേധമാണ് അധികാരികളെ പരിശോധനയ്ക്ക് പ്രേരിപ്പിച്ചത്.
Keywords: Malappuram, Raid, Kerala, Sugar, Ration Shop, Kondotti, Godown, Lorry, Malayalam News, Kerala Vartha, Ration sugar seized from privet ware house.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

