സ്വകാ­ര്യ ഗോ­ഡൗ­ണില്‍ നി­ന്നും 135 ചാ­ക്ക് റേ­ഷന്‍ പ­ഞ്ചസാ­ര പി­ടിച്ചു

 


സ്വകാ­ര്യ ഗോ­ഡൗ­ണില്‍ നി­ന്നും 135 ചാ­ക്ക് റേ­ഷന്‍ പ­ഞ്ചസാ­ര പി­ടിച്ചു

കൊ­ണ്ടോട്ടി: റേ­ഷന്‍ പ­ഞ്ചസാ­ര അ­ന­ധി­കൃ­ത­മാ­യി സ്വ­കാ­ര്യ ഗോ­ഡൗ­ണില്‍ സൂ­ക്ഷി­ക്കു­ന്നു­ണ്ടെന്ന നാ­ട്ടു­കാ­രു­ടെ പ­രാ­തി­യെ തു­ടര്‍­ന്ന് സി­വില്‍ സ­പ്ലൈ­സ് അ­ധി­കൃ­തര്‍ 135 ചാ­ക്ക് പ­ഞ്ചസാ­ര പി­ടി­ച്ചെ­ടുത്തു. കീ­ഴി­ശ്ശേ­രി അ­ങ്ങാ­ടി­യി­ലെ സ്വ­കാ­ര്യ­ഗോ­ഡൗ­ണില്‍ നി­ന്നാ­ണ് പ­ഞ്ചസാ­ര പി­ടി­ച്ചെ­ടു­ത്ത­ത്. ഇ­തേ തു­ടര്‍­ന്ന് കീ­ഴി­ശ്ശേ­രി­യി­ലെ അ­ഞ്ച് റേ­ഷന്‍ ക­ട­ക­ളില്‍ അ­ധി­കൃ­തര്‍ പരി­ശോ­ധ­ന ന­ടത്തി.


പരി­ശോ­ധ­ന­യില്‍ അ­രി സ്‌­റ്റോ­ക്കില്‍ കൃ­ത്രി­മം കാ­ണി­ച്ച ര­ണ്ട് റേ­ഷന്‍ ക­ട­ക­ളെയും പ­ഞ്ചസാ­ര സ്റ്റോ­ക്കില്‍ തി­രിമ­റി കാ­ണി­ച്ച ര­ണ്ട് ക­ട­ക­ളെയും സ­സ്‌­പെന്റ് ചെ­യ്യു­മെ­ന്ന് അ­ധി­കൃ­തര്‍ വ്യ­ക്ത­മാക്കി.

വ്യാ­ഴാഴ്­ച റേ­ഷന്‍ ക­ട­യി­ലേ­ക്ക് പ­ഞ്ചസാര കൊ­ണ്ടു­വ­രുന്ന ലോ­റി­യില്‍ സാ­ധ­ന­ങ്ങള്‍ സ്വ­കാ­ര്യ ഗോ­ഡൗ­ണി­ലേ­ക്ക് കൊ­ണ്ടു­വ­രു­ന്ന­താ­യി നാ­ട്ടു­കാ­രു­ടെ ശ്ര­ദ്ധ­യില്‍ പെ­ട്ടി­രുന്നു. ഇ­തേ തു­ടര്‍­ന്ന് നാ­ട്ടു­കാര്‍ ന­ടത്തി­യ പ്ര­തി­ഷേ­ധ­മാ­ണ് അ­ധി­കാ­രിക­ളെ പരി­ശോ­ധ­ന­യ്­ക്ക് പ്രേ­രി­പ്പി­ച്ചത്.

Keywords:  Malappuram, Raid, Kerala, Sugar, Ration Shop, Kondotti, Godown, Lorry, Malayalam News, Kerala Vartha, Ration sugar seized from privet ware house.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia