SWISS-TOWER 24/07/2023

'ആവശ്യം വന്നാൽ ഇനിയും കിറ്റ് വിതരണം നടത്തും'; നിലപാട് തിരുത്തി ഭക്ഷ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 20.11.2021) റേഷൻ കട വഴിയുള്ള ഭക്ഷ്യകിറ്റ് വിതരണത്തിന്റെ കാര്യത്തിൽ നിലപാട് തിരുത്തി സംസ്ഥാന ഭക്ഷ്യമന്ത്രി ജി ആർ അനിൽ. കിറ്റ് വിതരണം എന്നന്നേക്കുമായി നിർത്തിയെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുത്ത റേഷൻ കടകളിൽ മറ്റു ഭക്ഷ്യ വസ്തുക്കളും നൽകുന്ന പദ്ധതി നടപ്പാക്കുമെന്നും ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. അവശ്യ സമയം വന്നാൽ കിറ്റ് വീണ്ടും നൽകുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
Aster mims 04/11/2022

   
'ആവശ്യം വന്നാൽ ഇനിയും കിറ്റ് വിതരണം നടത്തും'; നിലപാട് തിരുത്തി ഭക്ഷ്യമന്ത്രി


കോവിഡ് കാലത്തെ ലോക്ഡൗൺ പരിഗണിച്ചാണ് സംസ്ഥാനത്ത് കിറ്റ് വിതരണം നടത്തിയത്. എന്നാൽ, ഇനി കിറ്റ് നൽകില്ലെന്നായിരുന്നു ഭക്ഷ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ആളുകൾക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നൽകിയത്. ഇപ്പോൾ തൊഴിൽ ചെയ്യാൻ പറ്റുന്ന സാഹചര്യമുണ്ട്. വരും മാസങ്ങളിൽ കിറ്റ് കൊടുക്കുന്ന കാര്യം സ‌ർകാരിന്റെ പരി​ഗണനയിൽ ഇല്ല എന്നുമാണ് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. നിലവിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സർകാർ ഇടപെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.  


Keywords:  Kozhikode, Kerala, News, Top-Headlines, Minister, COVID-19, Lockdown, State, Government, 'Ration food kits will be distributed if required'; Food and Civil Supplies Minister.



< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia