SWISS-TOWER 24/07/2023

Japanese Encephalitis | കോഴിക്കോട് ജില്ലയില്‍ പതിമൂന്നുകാരനായ വിദ്യാര്‍ഥിക്ക് ജപാന്‍ ജ്വരം സ്ഥിരീകരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (KVARTHA) കോഴിക്കോട് ജില്ലയിലെ പതിമൂന്നുകാരനായ വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. കൊടിയത്തൂര്‍ പഞ്ചായതിലെ താമസക്കാരനായ വിദ്യാര്‍ഥിക്കാണ് രോഗം ബാധിച്ചത്. കുട്ടിയുടെ കുടുംബം നിരീക്ഷണത്തിലാണ്.

സാധാരണയായി മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗം അപൂര്‍വമായി മാത്രമേ മുനുഷ്യരിലേക്ക് പകരാറുള്ളൂ. ക്യുലക്സ് ഇനത്തില്‍പ്പെട്ട കൊതുക് പടര്‍ത്തുന്ന രോഗത്തിന്റെ പ്രധാന ലക്ഷണം പനി, തലവേദന, മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ എന്നിവയാണ്. ജപാന്‍ ജ്വരം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് പനി ബാധിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചു.
Aster mims 04/11/2022

Japanese Encephalitis | കോഴിക്കോട് ജില്ലയില്‍ പതിമൂന്നുകാരനായ വിദ്യാര്‍ഥിക്ക് ജപാന്‍ ജ്വരം സ്ഥിരീകരിച്ചു


ചെറുവാടി സാമൂഹികാരോഗ്യ കേന്ദ്രം മെഡികല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലാ മെഡികല്‍ ഓഫീസര്‍ മനുലാല്‍ പ്രദേശം സന്ദര്‍ശിച്ചു. കൊതുകിന്റെ ഉറവിട നശീകരണമാണ് പ്രധാന പ്രതിരോധ മാര്‍ഗമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ ദീപിക, രാധിക, ഖദീജ, ആശാവര്‍കര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Keywords: Rare Japanese encephalitis virus confirmed in Kozhikode, Kozhikode, News, Rare Japanese Encephalitis Virus, Confirmed, Health, Visit, Student, Medical Officer, Kerala News. 






ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia