കോഴിക്കോട്: അറബി ലിപികളുള്ള ആരല്‍ മല്‍സ്യം കൗതുകമായി. കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ വില്പനയ്‌ക്കെത്തിയ മല്‍സ്യത്തിലാണ് അറബി ലിപികള്‍ കണ്ടെത്തിയത്. ചാലിയത്തെ ബോട്ടുകാര്‍ക്ക് കടലില്‍ നിന്നും ലഭിച്ചതാണ് ഈ അപൂര്‍വ്വ ആരല്‍ മല്‍സ്യം. മൂന്ന് കിലോ വലിപ്പമുള്ള ഈ മല്‍സ്യം കേടുവരാതിരിക്കാന്‍ പ്രത്യേകമായി സൂക്ഷിച്ചിരിക്കുകയാണ്. വാര്‍ത്ത പുറത്തായതോടെ ഫിഷറീസ് ഡിപാര്‍ട്ട്‌മെന്റില്‍ നിന്നും മ്യൂസിയത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മല്‍സ്യത്തെ ആവശ്യപ്പെട്ടു.
എന്നാല്‍ മല്‍സ്യത്തെ കൈമാറാന്‍ മല്‍സ്യക്കച്ചവടക്കാരനായ ആഷിക് തയ്യാറായില്ല. ഖുര്‍ആനിലെ യാസീന്‍ പോലുള്ള അറബി ലിപിയില്‍ ചിലത് മല്‍സ്യത്തില്‍ നിന്നും വായിച്ചെടുത്തതായി കാണികള്‍ വ്യക്തമാക്കി. സാധാരണഗതിയില്‍ മങ്ങിയ വെളുപ്പ്‌നിറത്തിലുള്ള മീനാണ് ആരല്‍ മല്‍സ്യങ്ങള്‍. ഇവയുടെ ദേഹത്ത് പാടുകള്‍ കാണപ്പെടാറില്ല. ഖുറാന്‍ ഏഞ്ചല്‍ എന്നറിയപ്പെടുന്ന മല്‍സ്യങ്ങളില്‍ ഇത്തരം അറബി ലിപികള്‍ കാണപ്പെടാറുണ്ടെങ്കിലും ആരല്‍ മല്‍സ്യത്തില്‍ ലിപികള്‍ കാണപ്പെടുന്നത് ഇതാദ്യമായാണ്. ശസ്ത്രക്രിയ ചെയ്ത ഭാഗങ്ങളെ തുന്നിച്ചേര്‍ക്കുന്ന നൂല്‍ ഉല്പാദിപ്പിക്കാന്‍ ഇത്തരം മല്‍സ്യങ്ങളുടെ ബ്ലാഡര്‍ ഉപയോഗിക്കാറുണ്ട്.

Keywords: Funny, Kerala, Kozhikode, Rare fish, Arabic, Museum
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.