Amoebic Infection | കണ്ണൂര്‍ ജില്ലയില്‍ വീണ്ടും മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; മൂന്നര വയസുകാരനെ പരിയാരത്ത് നിന്നും കോഴിക്കോട് മെഡികല്‍ കോളജിലേക്ക് മാറ്റി


കണ്ണൂര്‍: (KVARTHA) ജില്ലയിലെ മൂന്നര വയസ്സുകാരന് മസ്തിഷ്‌കജ്വരം (Amoebic Infection) സ്ഥിരീകരിച്ചു (Confirmed) . അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് ബാധിച്ച മൂന്നരവയസുകാരനെ കണ്ണൂര്‍ ഗവ.മെഡികല്‍ കോളജില്‍ (Kannur Govt Medical College) നിന്നും കോഴിക്കോട് ഗവ.മെഡികല്‍ കോളജിലേക്ക് (Kozhikode Medical College) വിദഗ്ധ ചികിത്സയ്ക്കായി (Treatment) മാറ്റി. കുട്ടി കഴിഞ്ഞ ദിവസം നാട്ടിലെ തോട്ടില്‍ കുളിച്ചിരുന്നുവെന്ന് (Bathing) ബന്ധുക്കള്‍ (Family) പറയുന്നു.
വ്യാഴാഴ്ചയാണ് കുട്ടിയെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. വെളളിയാഴ്ച വൈകുന്നേരത്തോടെയാണ് രോഗം സ്ഥീരീകരിച്ചത്. വിദഗ്ധ ചികിത്സക്കായി കോഴിക്കോട് ഗവ.മെഡികല്‍ കോളജിലേക്കാണ് റഫര്‍ ചെയ്തതെങ്കിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
നേരത്തെ ജില്ലയില്‍ സമാനമായ രീതിയില്‍ പതിമൂന്ന് വയസുകാരി അസുഖം ബാധിച്ച് മരിച്ചിരുന്നു. ഇതിനു ശേഷം ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയതിനിടെയാണ് വീണ്ടും രോഗം റിപോര്‍ട് ചെയ്യുന്നത്. എന്നാല്‍ അപകടകരമായ അസുഖത്തിന് വിദഗ്ധമായ ചികിത്സ നല്‍കിയാല്‍ ഭേദമാകാമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന വിവരം.