രഞ്ജിത് ശ്രീനിവാസന്റെ പോസ്റ്റ്‌മോര്‍ടെം തിങ്കളാഴ്ച; നടപടികള്‍ വൈകിയതില്‍ മോര്‍ചെറിക്ക് മുന്നില്‍ സ്ത്രീകള്‍ അടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ:  (www.kvartha.com 19.12.2021)  ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ പോസ്റ്റ്‌മോര്‍ടെം തിങ്കളാഴ്ച നടക്കും. പോസ്റ്റ്‌മോര്‍ടെം നടപടികള്‍ വൈകിയതില്‍ വണ്ടാനം മെഡികല്‍ കോളജ് ആശുപത്രി മോര്‍ചെറിക്ക് മുന്നില്‍ സ്ത്രീകള്‍ അടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 

Aster mims 04/11/2022

രഞ്ജിത്തിന്റെ പോസ്റ്റ്‌മോര്‍ടെം ഞായറാഴ്ച തന്നെ നടക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും വൈകിയതിനാല്‍ നടപടിക്രമങ്ങള്‍ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. സാഹചര്യം സംബന്ധിച്ച് ബിജെപി സംസ്ഥാന നേതാക്കള്‍ പൊലീസുമായും ആശുപത്രി അധികൃതരുമായും ചര്‍ച്ച നടത്തുകയും വിശദീകരണങ്ങളില്‍ തൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ഒടുവില്‍ പൊലീസുമായി സഹകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.  

എന്നാല്‍ പോസ്റ്റ്‌മോര്‍ടെം വൈകിക്കുന്നതില്‍ ആസൂത്രിതമായ ഗൂഢാലോചന ഉണ്ടായെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. പൊലീസുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ശവസംസ്‌കാരത്തിന്റെ സമയം തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ പൊലീസ് മനപ്പൂര്‍വം ഞായറാഴ്ച ശവസംസ്‌കാര ചടങ്ങ് അനുവദിക്കാതിരിക്കാന്‍ പോസ്റ്റ്‌മോര്‍ടെം വൈകിപ്പിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. എങ്കിലും പൊലീസ് നടപടിയോടും ആശുപത്രി അധികൃതരോടും സഹകരിക്കുമെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രഞ്ജിത് ശ്രീനിവാസന്റെ പോസ്റ്റ്‌മോര്‍ടെം തിങ്കളാഴ്ച; നടപടികള്‍ വൈകിയതില്‍ മോര്‍ചെറിക്ക് മുന്നില്‍ സ്ത്രീകള്‍ അടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു

തിങ്കളാഴ്ചയായിരിക്കും രഞ്ജിത്തിന്റെ മൃതദേഹം സംസ്‌കരിക്കുക. ഉച്ചയ്ക്ക് മുമ്പ് വിലാപ യാത്രയായി മൃതദേഹം സ്വന്തം വീട്ടിലേക്ക് എത്തിക്കും.

Keywords: Ranjith postmortem postponed tomorrow, Alappuzha, News, Murder, Trending, Police, Dead Body, Protesters, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script