ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഉണ്ടായ അനിഷ്ടസംഭവവുമായി ബന്ധപ്പെട്ട് ചാനല്‍ അവതാരക രഞ്ജിനിയും അമേരിക്കന്‍ മലയാളി ബിനോയിയും അവരവരുടെ വാദങ്ങളില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ ആര് പറയുന്നതാണ് ശരിയെന്ന് അറിയാതെ ജനം കുഴങ്ങുന്നു.
തന്നെ തേവിടിശി എന്നും ഇളക്കകാരിയെന്നും വിളിച്ച് അപമാനിച്ചെന്നാണ് രഞ്ജിനി പറയുന്നത്. തനിക്കുനേരെ കൈയ്യോങ്ങിയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ യാതൊരു പ്രകോപനവും കൂടാതെ അഹങ്കാരത്തിന് കൈയ്യും കാലും വെച്ച പ്രവര്‍ത്തിയാണ് രഞ്ജിനിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ബിനോയി വെളിപ്പെടുത്തി. ബിനോയിയുടെ വിശദീകരണം ഇങ്ങനെയാണ്. രഞ്ജിനിയുടെ അനീതി കണ്ടപ്പോള്‍ പ്രതികരിച്ചു. അത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞല്ലെങ്കില്‍ പിന്നെ മലയാളി എന്ന് പറഞ്ഞിട്ടെന്തുകാര്യം. ഇനിയും ഇത്തരം തെറ്റ് കണ്ടാല്‍ തന്റെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള പെരുമാറ്റം മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും ന്യൂയോര്‍ക്കില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്ന ബിനോയ് സി.ചെറിയാന്‍ വെളിപ്പെടുത്തുന്നു. 18 മണിക്കൂര്‍ കുട്ടികളുമായി യാത്ര ചെയ്ത് ക്ഷീണിച്ച് എമിഗ്രേഷന്‍ ക്ലിയറന്‍സിന് ക്യൂവില്‍ നില്‍ക്കുമ്പോഴാണ് രഞ്ജിനിയും മറ്റ് രണ്ടു പേരും മുന്നില്‍ കയറിയത്.
ഇത് ശരിയല്ലെന്നും കലാരംഗത്തുള്ളവര്‍ അല്‍പമെങ്കിലും സഹിഷ്ണുതയും പ്രതിബദ്ധതയും കാണിക്കണമെന്നും പറഞ്ഞപ്പോള്‍ തന്നെ അസഭ്യം പറഞ്ഞ് മര്‍ദിക്കാന്‍ രഞ്ജിനി ഒരുമ്പെടുകയായിരുന്നു. ദേഹത്ത് തൊട്ടാല്‍ വിവരമറിയുമെന്ന് പറഞ്ഞപ്പോള്‍ രഞ്ജിനി പിന്‍വാങ്ങി.
പിന്നീട് തനിക്കും ഭാര്യയ്ക്കുമെതിരെ അസഭ്യം ചൊരിഞ്ഞ രഞ്ജിനി മറ്റ് രണ്ടുപേരെ കൂടി മുന്നില്‍ നിര്‍ത്തി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. പിന്നീട് പോലീസില്‍ അവര്‍ വിവരം നല്‍കുകയും പോലീസെത്തി കാര്യങ്ങള്‍ ചോദിച്ചറിയുകയുമായിരുന്നു. വളരെ മാന്യമായാണ് പോലീസ് പെരുമാറിയത്. പരാതി നല്‍കിയാല്‍ സ്വാഭാവികമായും പോലീസിന് കേസെടുക്കേണ്ടി വരും. പോലീസ് പിന്നീട് തന്നെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയാണ് ചെയ്തത്. രഞ്ജിനിക്കെതിരെ തന്റെ ഭാര്യയുടെ പരാതിയിലും കേസെടുത്തിട്ടുണ്ട്. രഞ്ജിനിയുടെ അസഭ്യവര്‍ഷം കേള്‍ക്കണമെങ്കില്‍ സി.സി.ടി.വി ദൃശ്യം കണ്ടാല്‍ മതിയെന്ന് പോലീസിനോട് പറഞ്ഞിരുന്നു.
എന്നാല്‍ സി.സി.ടി.വിയില്‍ ഓഡിയോ സംവിധാനം ഇല്ലെന്നാണ് പോലീസ് അറിയിച്ചത്. തനിക്ക് ദേഷ്യം വന്നപ്പോള്‍ രഞ്ജിനിക്കെതിരെ തിരിച്ചും പറഞ്ഞിരുന്നു. അമേരിക്കന്‍ മലയാളികളില്‍ നിന്നും ഫേസ്ബുക്കു പോലുള്ള സോഷ്യല്‍ മീഡിയകളില്‍ നിന്നും ലഭിച്ച പിന്തുണയില്‍ ബിനോയ് സന്തോഷം പ്രകടിപ്പിച്ചു. രഞ്ജിനിയുടെ സ്വഭാവം എങ്ങനെയാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താന്‍ തന്റെ പ്രതികരണത്തിലൂടെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. രഞ്ജിനിയുടെ അനീതിക്കെതിരെ പ്രതികരിച്ചതിന് നാട്ടിലെ ടാക്‌സി
സംഘടന തനിക്ക് സ്വീകരണം നല്‍കാന്‍ പോലും തയ്യാറായിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ഒരു പ്രശസ്തിയുണ്ടാക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്ന് ബിനോയ് വെളിപ്പെടുത്തി.
ന്യൂയോര്‍ക്കിലെ ന്യൂഹൈഡ് പാര്‍ക്കില്‍ താമസിക്കുന്ന ബിനോയി കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഭാരവാഹികൂടിയാണ്. കേസ് കേസിന്റെ വഴിക്ക് പോകാനാണ് താല്‍പര്യം. ജൂണ്‍ 11ന് അമേരിക്കയിലേക്ക് മടങ്ങിപ്പോകാനാണ് ആഗ്രഹിക്കുന്നത്. രഞ്ജിനിയെ അമേരിക്കന്‍ പ്രവാസി മലയാളി തല്ലിയെന്നാണ് ആദ്യം വാര്‍ത്ത പരന്നത്. ഇത് തന്നെ വിഷമിപ്പിച്ചിരുന്നു. സത്യം മനസിലാക്കി മാധ്യമങ്ങള്‍ പിന്നീട് യാഥാര്‍ഥ്യം എഴുതിയപ്പോഴാണ് വിഷമം മാറിയത്.
അതേസമയം രഞ്ജിനി പറയുന്നത് തെറ്റ് മുഴുവന്‍ ബിനോയിയുടെ ഭാഗത്താണെന്നാണ്. പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ കൗണ്ടറില്‍ എമിഗ്രേഷന്‍ ക്ലീയറന്‍സിനായി ക്യൂ നില്‍ക്കുമ്പോള്‍ ബിനോയ് ആവശ്യമില്ലാതെ ചൂടാവുകയായിരുന്നുവെന്ന് രഞ്ജിനി പറയുന്നു. സുരാജിനും മറ്റുള്ളവര്‍ക്കും പിറകിലാണ് താന്‍ നിന്നത്. ഈ സമയത്താണ് അല്‍പം പോലും മാനേഴ്‌സില്ലാതെ ബിനോയ് തന്നെ തെറിവിളിച്ചത്. അപ്പോള്‍ താന്‍ ഷട്ടപ്പ് പറഞ്ഞു. മറ്റൊന്നും പറയാന്‍ പോയിട്ടില്ലെന്നും രഞ്ജിനി വിശദീകരിക്കുന്നു.
അതിനിടെ രഞ്ജിനി ഹരിദാസിനെതിരെയും ബിനോയിക്കുമെതിരെയും നെടുമ്പാശേരി പോലീസ് കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. രണ്ട് കേസുകളിലായാണ് കുറ്റപത്രം. രഞ്ജിനി ഹരിദാസിന്റെ പേരില്‍ ഐപിസി 294 (6) വകുപ്പനുസരിച്ച് അസഭ്യം പറഞ്ഞതിനാണ് കേസ്. ഐപിസി 354 (4) വകുപ്പനുസരിച്ച് മാനഹാനി, അസഭ്യം പറയല്‍ എന്നിവയ്ക്കാണ് ബിനോയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. ബിനോയിയുടെ ഭാര്യ കൊച്ചുറാണിയും രഞ്ജിനി ഹരിദാസുമാണ് പരാതിക്കാരികള്‍.
പരാതികള്‍ സംബന്ധിച്ച സത്യാവസ്ഥ ബോധ്യപ്പെടുന്നതിന് പോലീസ് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. കുറ്റപത്രത്തില്‍ ഇതിന്റെ തെളിവുകളും ഉള്‍പെടുത്തുമെന്ന് പോലീസ് വെളിപ്പെടുത്തി. ബിനോയ് തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന രഞ്ജിനി ഹരിദാസിന്റെ പരാതിയില്‍ പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ചുള്ള കുറ്റങ്ങളൊന്നും കുറ്റപത്രത്തില്‍ ഉള്‍പെടുത്തിയിട്ടില്ല.

Keywords: Ranjini Haridas, Binoy, Clash, Airport, Case, Police, Nedumbaserry, Kochi, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.