Ramesh Chennithala | ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയേക്കാള്‍ പതിന്‍മടങ്ങ് കരുത്തനാണ് നമ്മെ വിട്ടുപിരിഞ്ഞ ഉമ്മന്‍ ചാണ്ടി; ആ ഓര്‍മകള്‍ പാര്‍ടിയെ ശക്തിപ്പെടുത്തുമെന്ന് രമേശ് ചെന്നിത്തല

 


കോട്ടയം: (www.kvartha.com) പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് അധികം വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെന്ന് മാധ്യമങ്ങളോട് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ കെപിസിസിയുടെ ഔദ്യോഗിക അനുശോചനം ഈ മാസം 24നാണ്. അതിനുശേഷം മാത്രമേ തിരഞ്ഞെടുപ്പു കാര്യങ്ങള്‍ ചര്‍ച ചെയ്യൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇപ്പോഴും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി ആളുകള്‍ പ്രാര്‍ഥിക്കുന്നുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ആളുകളുടെ അസാധാരണ സ്‌നേഹ പ്രകടനമാണ് പുതുപ്പള്ളിയില്‍ കാണുന്നത്. ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയേക്കാള്‍ കരുത്തനാണ് വിടപറഞ്ഞ ഉമ്മന്‍ ചാണ്ടിയെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

ചെന്നിത്തലയുടെ വാക്കുകള്‍:

ഇപ്പോഴും ആളുകള്‍ അനന്തമായി വന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ പ്രവഹിക്കുകയാണ്. സാധാരണ ഗതിയില്‍ സംസ്‌കാരം കഴിഞ്ഞാല്‍ ആളുകള്‍ വരാത്തതാണ്. പക്ഷേ, ഇവിടെ ആളുകള്‍ വരികയും മെഴുകുതിരി കത്തിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ആളുകളുടെ അസാധാരണമായ സ്‌നേഹ പ്രകടനമാണ് നാം കാണുന്നത്. ഇവിടെ വന്ന ചിലരോട് ചോദിച്ചപ്പോള്‍ കോഴിക്കോട്, വയനാട്, പാലക്കാട് ഭാഗങ്ങളില്‍ നിന്നൊക്കെയാണ് അവര്‍ വരുന്നത്.

ഒരാളോടുള്ള സ്‌നേഹത്തിന്റെ ആഴമാണ് ഇതിലൂടെ നാം കാണുന്നത്. അത് ഒരുപക്ഷേ, കേരളത്തില്‍ ഉമ്മന്‍ ചാണ്ടിക്കല്ലാതെ മറ്റാര്‍ക്കു ലഭിച്ചിട്ടില്ല എന്നതാണ് സത്യം. അദ്ദേഹം നല്‍കിയ സ്‌നേഹം ആളുകള്‍ പതിന്‍മടങ്ങായ തിരിച്ചു നല്‍കുന്ന വികാരപരമായ രംഗങ്ങളാണ് ഇവിടെ നാം കാണുന്നത്. തീര്‍ചയായും അത് എന്നും കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ നിലനില്‍ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ഇവിടെ വരാന്‍ പറ്റാത്തതില്‍ വിഷമിക്കുന്ന ഒട്ടേറെപ്പേരുണ്ട്. ഇന്നുതന്നെ അമേരികയില്‍ നിന്ന് നാലു പേര്‍ വിളിച്ചു. വരാന്‍ പറ്റിയില്ല, ചാണ്ടി ഉമ്മനോട് പറയണം എന്നൊക്കെ പറഞ്ഞു. ചാണ്ടി ഉമ്മന്റെ നമ്പര്‍ കൈവശമില്ലാത്തതുകൊണ്ട് എന്നോടു പറയുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകള്‍ വിളിക്കുന്നുണ്ട്. തീര്‍ചയായും ഇതെല്ലാം ഒരു നല്ല ജനനേതാവിന് കിട്ടുന്ന അംഗീകാരമാണ്.

Ramesh Chennithala | ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയേക്കാള്‍ പതിന്‍മടങ്ങ് കരുത്തനാണ് നമ്മെ വിട്ടുപിരിഞ്ഞ ഉമ്മന്‍ ചാണ്ടി; ആ ഓര്‍മകള്‍ പാര്‍ടിയെ ശക്തിപ്പെടുത്തുമെന്ന് രമേശ് ചെന്നിത്തല

ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയേക്കാള്‍ പതിന്‍മടങ്ങ് കരുത്തനാണ് നമ്മെ വിട്ടുപിരിഞ്ഞ ഉമ്മന്‍ ചാണ്ടി. ആ ഓര്‍മകള്‍ പാര്‍ടിയേയും സമൂഹത്തെയും ജനാധിപത്യ ചേരിയെയും യുഡിഎഫിനെയുമെല്ലാം ശക്തിപ്പെടുത്തുമെന്ന ഉറപ്പ് എനിക്കുണ്ട്. അദ്ദേഹത്തിന്റെ ഓര്‍മകള്‍ തന്നെ പാര്‍ടിക്കും പാര്‍ടി പ്രവര്‍ത്തകര്‍ക്കും ഐക്യ ജനാധിപത്യ മുന്നണിക്കും കരുത്താണ്.

പുതുപ്പള്ളിയില്‍ ഉപ തിരഞ്ഞെടുപ്പ് വൈകാതെ വരുമെന്ന ധാരണയാണ് ഞങ്ങള്‍ക്കുമുള്ളത്. ഔദ്യോഗികമായി കെപിസിസിയുടെ അനുശോചനം ഈ മാസം 24നാണ്. അതിനുശേഷം മറ്റു കാര്യങ്ങള്‍ ആലോചിക്കും- ചെന്നിത്തല പറഞ്ഞു.

Keywords:  Ramesh Chennithala's reaction on Puthuppally by election, Kottayam News, Politics, Ramesh Chennithala, Oommen Chandy, Puthuppally by election, Church, KPCC, Meeting, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia