Ramesh Chennithala | സര്‍കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ഉടന്‍ നല്‍കണമെന്ന് രമേശ് ചെന്നിത്തല
Jul 15, 2023, 18:31 IST
തിരുവനന്തപുരം: (www.kvartha.com) സര്‍കാര്‍ ജീവനക്കാരുടെ ക്ഷാമബത്താ വിഷയത്തില്‍ സര്‍കാര്‍ കൈക്കൊണ്ടിരിക്കുന്ന നിഷേധാത്മകനിലപാട് വിചിത്രമാണെന്നും അത് തിരുത്തണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ജീവനക്കാരുടെ അഞ്ചു ഗഡു ഡി എ ഇപ്പോള്‍ കുടിശ്ശികയാണ്. ജൂലൈ ഒന്നു മുതല്‍ ആറാമത്തെ ഗഡുവിന് ജീവനക്കാര്‍ അര്‍ഹമായിരിക്കുകയാണ്.
എന്നാല്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ഡിഎ അനുവദിക്കുന്നതില്‍ നിന്നും സര്‍കാര്‍ പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. ഇത്തരത്തില്‍ ഡിഎ നിഷേധിക്കുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഡിഎയുടെ മൂന്നിരട്ടിയിലധികം തുകയ്ക്ക് ജീവനക്കാര്‍ അര്‍ഹരാണ്.
എന്നാല്‍ 2021 ജനുവരി മുതലുള്ള ഡിഎ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. അതേസമയം സംസ്ഥാന സര്‍കാരിന്റെ കീഴിലുള്ള ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് സര്‍കാര്‍ ഡി എ അനുവദിച്ചിട്ടുണ്ടെന്നും ഇത് ഇരട്ടത്താപ്പല്ലാതെ മറ്റെന്താണെന്നും ചെന്നിത്തല ചോദിച്ചു.
വിപണിയിലെ വിലക്കയറ്റം സര്‍വകാല റെകോഡ് ഭേദിച്ച് മുന്നേറുകയാണ്. ജീവനക്കാര്‍ ഉള്‍പെടെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതം ദുസ്സഹമായി മാറിയിരിക്കുന്നു. ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന എല്‍ ഡി എഫ് സര്‍കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ ഏറ്റവും വലിയ ഇരയായി മാറിയിരിക്കുകയാണ് സര്‍കാര്‍ ജീവനക്കാര്‍. ലീവ് സറന്‍ഡറിന്റെ കാര്യത്തില്‍ ജീവനക്കാരെ പറ്റിക്കുന്ന രീതിയിലാണ് എല്‍ഡിഎഫ് സര്‍കാരിന്റെ ഉത്തരവുകളെന്നും ചെന്നിത്തല ആരോപിച്ചു.
ലീവ് സറന്‍ഡര്‍ ജീവനക്കാര്‍ക്ക് നേരിട്ട് നല്‍കാതെ പിഎഫില്‍ ലയിപ്പിക്കുന്നത് കാരണം സര്‍കാരിന് നിലവില്‍ യാതൊരു ബാധ്യതയും ഉണ്ടാകുന്നില്ല. മാത്രവുമല്ല 2027 ല്‍ അന്ന് അധികാരത്തിലുള്ള സര്‍കാരാണ് ഈ ഇനത്തിലുള്ള ബാധ്യത വഹിക്കേണ്ടി വരിക എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അതേസമയം ജീവനക്കാര്‍ക്ക് വരുമാന നികുതിയിനത്തില്‍ ഇരട്ട ബാധ്യതയാണ് ഉണ്ടാവുക. പിഎഫില്‍ ലയിപ്പിക്കുന്നത് കാരണം ജീവനക്കാരുടെ കയ്യില്‍ ലഭ്യമാകാത്ത തുകയുടെ പേരില്‍ വരുമാന നികുതി അടയ്‌ക്കേണ്ട ബാധ്യത കൂടി സര്‍കാര്‍ ജീവനക്കാരുടെ തലയില്‍ കെട്ടിവയ്ക്കുന്ന സമീപനമാണ് ഈ സര്‍കാര്‍ അനുവര്‍ത്തിക്കുന്നത്.
തൊഴിലാളി പ്രതിബദ്ധത അവകാശപ്പെട്ട് അധികാരത്തില്‍ വന്ന ഒരു സര്‍കാരിന് ഇത് യാതൊരുവിധത്തിലും ഭൂഷണമല്ല. ജീവനക്കാര്‍ക്ക് കുടിശ്ശികയായ മുഴുവന്‍ ഡി എ യും ഉടന്‍ അനുവദിക്കണമെന്നും സറന്‍ഡര്‍ ഇനത്തില്‍ തുക പി എഫില്‍ ലയിപ്പിക്കുന്നതിന് പകരം പണമായിത്തന്നെ ജീവനക്കാര്‍ക്ക് നല്‍കാന്‍ സര്‍കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാല്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ഡിഎ അനുവദിക്കുന്നതില്‍ നിന്നും സര്‍കാര്‍ പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. ഇത്തരത്തില്‍ ഡിഎ നിഷേധിക്കുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഡിഎയുടെ മൂന്നിരട്ടിയിലധികം തുകയ്ക്ക് ജീവനക്കാര്‍ അര്‍ഹരാണ്.
എന്നാല്‍ 2021 ജനുവരി മുതലുള്ള ഡിഎ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. അതേസമയം സംസ്ഥാന സര്‍കാരിന്റെ കീഴിലുള്ള ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് സര്‍കാര്‍ ഡി എ അനുവദിച്ചിട്ടുണ്ടെന്നും ഇത് ഇരട്ടത്താപ്പല്ലാതെ മറ്റെന്താണെന്നും ചെന്നിത്തല ചോദിച്ചു.
വിപണിയിലെ വിലക്കയറ്റം സര്‍വകാല റെകോഡ് ഭേദിച്ച് മുന്നേറുകയാണ്. ജീവനക്കാര്‍ ഉള്‍പെടെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതം ദുസ്സഹമായി മാറിയിരിക്കുന്നു. ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന എല്‍ ഡി എഫ് സര്‍കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ ഏറ്റവും വലിയ ഇരയായി മാറിയിരിക്കുകയാണ് സര്‍കാര്‍ ജീവനക്കാര്‍. ലീവ് സറന്‍ഡറിന്റെ കാര്യത്തില്‍ ജീവനക്കാരെ പറ്റിക്കുന്ന രീതിയിലാണ് എല്‍ഡിഎഫ് സര്‍കാരിന്റെ ഉത്തരവുകളെന്നും ചെന്നിത്തല ആരോപിച്ചു.
ലീവ് സറന്‍ഡര്‍ ജീവനക്കാര്‍ക്ക് നേരിട്ട് നല്‍കാതെ പിഎഫില്‍ ലയിപ്പിക്കുന്നത് കാരണം സര്‍കാരിന് നിലവില്‍ യാതൊരു ബാധ്യതയും ഉണ്ടാകുന്നില്ല. മാത്രവുമല്ല 2027 ല്‍ അന്ന് അധികാരത്തിലുള്ള സര്‍കാരാണ് ഈ ഇനത്തിലുള്ള ബാധ്യത വഹിക്കേണ്ടി വരിക എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അതേസമയം ജീവനക്കാര്‍ക്ക് വരുമാന നികുതിയിനത്തില്‍ ഇരട്ട ബാധ്യതയാണ് ഉണ്ടാവുക. പിഎഫില്‍ ലയിപ്പിക്കുന്നത് കാരണം ജീവനക്കാരുടെ കയ്യില്‍ ലഭ്യമാകാത്ത തുകയുടെ പേരില്‍ വരുമാന നികുതി അടയ്‌ക്കേണ്ട ബാധ്യത കൂടി സര്‍കാര്‍ ജീവനക്കാരുടെ തലയില്‍ കെട്ടിവയ്ക്കുന്ന സമീപനമാണ് ഈ സര്‍കാര്‍ അനുവര്‍ത്തിക്കുന്നത്.
Keywords: Ramesh Chennithala wants to pay dearness allowance of government employees immediately, Thiruvananthapuram, News, Politics, Congress Leader, Ramesh Chennithala, Dearness Allowance Of Government Employees, Criticism, Provident Fund, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.