Chennithala | യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല; ഡിജിപിക്ക് പരാതി നല്‍കി

 


ആലപ്പുഴ: (KVARTHA) കലക്ടറേറ്റ് മാര്‍ചിനിടെ വനിതകള്‍ ഉള്‍പെടെയുള്ള യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല ഡിജിപിക്ക് കത്ത് നല്‍കി.

യൂത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പ്രവീണ്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഹരിത ബാബു ഉള്‍പെടെ പതിനാറോളം പേര്‍ക്കാണ് പരുക്കേറ്റത്. ഏറെ പേര്‍ക്കും തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ലാതി കൊണ്ട് തല്ലിയത് ബോധപൂര്‍വമാണ്. മരണം സംഭവിക്കാത്തത് ഭാഗ്യംകൊണ്ട് മാത്രം. പൊലീസ് മാനുവല്‍ പോലും പാലിക്കാതെ ക്രൂരപീഡനം നടത്തിയവരെ സര്‍വീസില്‍ വച്ച് പൊറിപ്പിക്കരുത്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Chennithala | യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല; ഡിജിപിക്ക് പരാതി നല്‍കി

വനിതകള്‍ക്കുപോലും പ്രത്യേകപരിഗണന ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. പുരുഷ പൊലീസ് ഇവരെ ഉപദ്രവിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. ഇക്കാര്യങ്ങള്‍ ഗൗരവമായി പരിശോധിച്ച് അടിയന്തര നടപടി വേണമെന്നും രമേശ് ചെന്നിത്തല ഡി ജി പി ദര്‍വേഷ് സാഹിബിനു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

കലക്ടറേറ്റിലേക്ക് യൂത് കോണ്‍ഗ്രസ് നടത്തിയ മാര്‍ചിനു നേരെ പൊലീസ് നടത്തിയത് ഭീകരമായ മര്‍ദനമാണെന്നും അദ്ദേഹം ആരോപിച്ചു. യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീണിനു നേരെ ഗുണ്ടാ മോഡല്‍ ആക്രമണമാണ് പൊലീസ് നടത്തിയത്. പ്രവീണിന്റെ തല തല്ലിപ്പൊളിക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

അധികാരത്തിന്റെ അഹങ്കാരത്തില്‍ മുഖ്യമന്ത്രിക്കിപ്പോള്‍ ജനകീയ സമരങ്ങളോട് അലര്‍ജിയാണ്. വനിതാ പൊലീസുകാരില്ലാതെ വനിതാ പ്രവര്‍ത്തകരെ പൊലീസ് നേരിടുക എന്നത് എന്ത് മര്യാദകേടാണ്. ഇതൊരു കാരണവശാലും അംഗീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനും എതിരെ ജനാധിപത്യസമരങ്ങള്‍ ഉയര്‍ന്നുവരും. മുഖ്യമന്ത്രിയെയും സര്‍കാരിനെയും വിമര്‍ശിക്കുന്നവരെയെല്ലാം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തി മുന്നോട്ടുപോകാമെന്ന ധാരണ വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണം. പൊലീസ് മര്‍ദനത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പ്രവര്‍ത്തകരെ രമേശ് ചെന്നിത്തല വണ്ടാനം മെഡികല്‍ കോളജിലെത്തി സന്ദര്‍ശിച്ചു.

കരുവന്നൂരില്‍ സിപിഎം അറിഞ്ഞുകൊണ്ട് നടത്തിയ വലിയ കുംഭകോണമാണെന്നും ചെന്നിത്തല ആരോപിച്ചു. അതിന്റെ വസ്തുതകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യവസായമന്ത്രി പി രാജീവിനെതിരായ ആരോപണം പുറത്തുവന്നു. സി പി എമിന്റെ അക്ഷയ ഖനിയായിരുന്നു കരുവന്നൂര്‍ സഹകരണ ബാങ്ക്. അതു മറച്ചുവെക്കാന്‍ ആണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ശരിയായ വസ്തുതകള്‍ പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Keywords:  Ramesh Chennithala wants to file a murder case against police officers who hit youth congress workers on the head, Alappuzha, News, Ramesh Chennithala, Allegation, Politics, Criticized, Injured, Hospital, Treatment, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia