SWISS-TOWER 24/07/2023

Chennithala | കൊറോണയ്ക്ക് ശേഷം അവശ്യമരുന്നുകളുടെ വില കുത്തനെ കൂട്ടിയത് പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കൊറോണയ്ക്ക് ശേഷം അവശ്യമരുന്നുകളുടെ വില കുത്തനെ കൂട്ടിയത് പരിശോധിക്കാന്‍ സര്‍കാരിനോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പല കംപനികളും അവശ്യമരുന്നുകളുടെ വില പല മടങ്ങ് വര്‍ധിപ്പിച്ചതായുള്ള പരാതികള്‍ വ്യാപകമായി ഉയരുന്നുണ്ട്. 

Chennithala | കൊറോണയ്ക്ക് ശേഷം അവശ്യമരുന്നുകളുടെ വില കുത്തനെ കൂട്ടിയത് പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല

ഇതോടൊപ്പം പല ബ്രാന്‍ഡഡ് കംപനികളുടെ വ്യാജമരുന്നുകള്‍ ചില മെഡികല്‍ സ്റ്റോറുകള്‍ വില്‍ക്കുന്നതായുള്ള ആക്ഷേപവും ഉയരുന്നുണ്ട്. കൊറോണയ്ക്ക് ശേഷം മരുന്നുപയോഗം കൂടിയതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് മുതലെടുത്താണ് പല മരുന്നുകംപനികളും കൊള്ളലാഭം കൊയ്യുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കുട്ടികള്‍ക്ക് നല്‍കേണ്ട ഫുഡ് ഐറ്റംസിന് ഒരോ രണ്ട് മൂന്ന് മാസം കൂടുമ്പോള്‍ തോന്നും പടി വില കൂട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇത് പരിശോധിക്കേണ്ട ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ഉറക്കത്തിലാണ്. ഇവരുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് അടുത്ത കാലത്ത് വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയിരുന്നു.

മെഡികല്‍ സ്റ്റോറുകളിലെ പരിശോധനകള്‍ നാമമാത്രമാണെന്ന കണ്ടെത്തലുമുണ്ടായി. എന്നിട്ടും അതിന് മാറ്റമില്ലെന്നതാണ് മരുന്ന് കംപനികള്‍ക്ക് വന്‍കൊള്ള നടത്താന്‍ സാഹചര്യമൊരുക്കുന്നത്. ഇക്കാര്യത്തില്‍ സര്‍കാര്‍ അടിയന്തരമായി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

Keywords: Ramesh Chennithala wants to check sharp increase in price of essential medicines after Corona, Thiruvananthapuram, News, Politics, Ramesh Chennithala, Allegation, Increased, Drugs, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia