Ramesh Chennithala | ലതീന്‍ അതിരൂപത ആര്‍ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോയെ സന്ദര്‍ശിച്ച് രമേശ് ചെന്നിത്തല; വിഴിഞ്ഞം സമരം സംഘര്‍ഷാവസ്ഥയില്‍ എത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍കാരിനെന്ന് വിമര്‍ശനം; മീന്‍പിടുത്ത തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടാകുമെന്നും ഉറപ്പ്

 


തിരുവനന്തപുരം: (www.kvartha.com) വിഴിഞ്ഞം സമരം സംഘര്‍ഷാവസ്ഥയില്‍ എത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍കാരിനാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മീന്‍പിടുത്ത തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

Ramesh Chennithala | ലതീന്‍ അതിരൂപത ആര്‍ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോയെ സന്ദര്‍ശിച്ച് രമേശ് ചെന്നിത്തല; വിഴിഞ്ഞം സമരം സംഘര്‍ഷാവസ്ഥയില്‍ എത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍കാരിനെന്ന് വിമര്‍ശനം; മീന്‍പിടുത്ത തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടാകുമെന്നും ഉറപ്പ്

തിരുവനന്തപുരം ലതീന്‍ അതിരൂപത ആര്‍ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോയെ വെള്ളയമ്പലം ബിഷപ്സ് ഹൗസിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
വികാരി ജെനറല്‍ മോണ്‍. യൂജിന്‍ എച് പെരേരയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ഉമ്മന്‍ ചാണ്ടി സര്‍കാര്‍ കൊണ്ടുവന്ന പദ്ധതിയാണിത്. അന്ന് എതിര്‍പ്പ് ഉയരാത്തത് കുറ്റമറ്റ പാകേജ് പ്രഖ്യാപിച്ചതിനാലാണ്. അത് പിന്നീടു വന്ന പിണറായി സര്‍കാര്‍ പാലിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നത്തിനു കാരണമെന്ന് ചെന്നിത്തല പറഞ്ഞു. മത്സ്യത്തൊഴിലാളികളെ വിശ്വാസത്തിലെടുക്കാന്‍ സര്‍കാരിന് കഴിഞ്ഞില്ല.

മുഖ്യമന്ത്രി മുന്‍കൈയെടുത്ത് തീര്‍ക്കാമായിരുന്ന സമരത്തെ മന്ത്രിമാര്‍ ആക്ഷേപിച്ചു എന്നു മാത്രമല്ല സ്ഥലത്ത് ഇല്ലാതിരുന്ന ബിഷപിനെതിരെ വരെ കേസെടുത്ത് എരിതീയില്‍ എണ്ണ ഒഴിക്കുകയായിരുന്നു സര്‍കാര്‍ ചെയ്തത്. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. ഇനിയെങ്കിലും സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്നും രമേശ് ചെന്നിത്തല അവശ്യപ്പെട്ടു.

കോവളം എം എല്‍ എ എം വിന്‍സന്റ്, ഡിസിസി പ്രസിഡന്റ് പാലോട് രവി, മുന്‍ എം എല്‍ എ ശരത്ചന്ദ്ര പ്രസാദ്, കെ പി സി സി സെക്രടറി ജോണ്‍ വിനേഷ്യസ് എന്നിവര്‍ രമേശ് ചെന്നിത്തലയ്ക്ക് ഒപ്പമുണ്ടായിരുന്നു.

Keywords: Ramesh Chennithala visits Latin Archdiocese Arch bishop Dr. Thomas J. Neto, Thiruvananthapuram, News, Clash, Ramesh Chl ennithala, Visit, Congress, Leader, Keral a.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia