രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവാക്കിയതില്‍ ഐ ഗ്രൂപ്പില്‍ തര്‍ക്കം; മുരളീധരന് അതൃപ്തി

 


തിരുവനന്തപുരം : (www.kvartha.com 29.05.2016) രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവാക്കിയതില്‍ ഐ ഗ്രൂപ്പില്‍ തര്‍ക്കം. പാര്‍ലമെന്ററി പാര്‍ട്ടി ചേരുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതില്‍ മുതിര്‍ന്ന നേതാവ് കെ.മുരളീധരന്‍ അതൃപ്തി അറിയിക്കുകയും ചെയ്തു. കെപിസിസി പ്രസിഡന്റിന് നല്‍കിയ കത്തിലാണ് മുരളിധരന്‍ അതൃപ്തി അറിയിച്ചത്.

രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു നിര്‍ദേശിക്കാന്‍ നേതൃതലത്തില്‍ ധാരണയായിരുന്നു. ഉപ നേതൃസ്ഥാനത്തേക്കു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി.ജോസഫിനെയും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തേക്കും നിര്‍ദേശിക്കാന്‍ ധാരണയായി.

രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവാക്കിയതില്‍ ഐ ഗ്രൂപ്പില്‍ തര്‍ക്കം; മുരളീധരന് അതൃപ്തിഎന്നാല്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ യോഗം ചേരാനിരിക്കെ അവരുടെ
പോലും അറിവില്ലാതെ മൂന്നു പേരെ നേതൃസ്ഥാനത്തേക്കു നിശ്ചയിക്കുന്നതിനെതിരെ ചില മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനു നേരത്തെതന്നെ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് കെ.മുരളീധരനും അതൃപ്തി അറിയിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനുണ്ടായ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ ഇരിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ചെന്നിത്തലയെ നേതാവാക്കാന്‍ തീരുമാനിച്ചത്.

Also Read:
യുവാവിന്റെ അപകട മരണം: അമിതവേഗത തടയണമെന്നാവശ്യപ്പെട്ട് കോട്ടിക്കുളത്തും ബേക്കലിലും ഹര്‍ത്താല്‍ ആചരിച്ചു

Keywords:  Ramesh Chennithala , Thiruvananthapuram, Paliament, Letter, Oommen Chandy, Election-2016, K.Muraleedaran, Leader, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia