ബാര്‍ കോഴ വിവാദം: വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് ചെന്നിത്തല
Nov 2, 2014, 19:10 IST
കൊച്ചി:(www.kvartha.com 02.11.2014) ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കെതിരെ വിജിലന്‍സ് അന്വേഷണം ഇല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വിജിലന്‍സ് ഡയരക്ടര്‍ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക വിലയിരുത്തലാണ് നടത്തുന്നത്.
വിജിലന്‍സ് അന്വേഷണം നടത്തണമെങ്കില്‍ കോടതിയോ വകുപ്പ് മന്ത്രിയോ ഉത്തരവിടണം. കെ എം മാണിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടെന്ന ചാനലുകളില്‍ വന്ന വാര്‍ത്ത ശരിയല്ല. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധരിച്ചാണ് കെ എം മാണി രാജിവെയ്ക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. വധഭീഷണി ഉണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞ ബിജു രമേശ് ഇതുവരെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Keywords: Ramesh Chennithala Statement About Probe KM Mani, Bar, Media, VS, CPM, UDF, Court, Police, miniter, Biju Ramesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.