സാധാരണക്കാരുടെ മനസില്‍ നിന്ന് വാരിയന്‍കുന്നത്തിനെയും ആലി മുസ്ലിയാരെയും പോലെയുള്ള ധീരനായകന്‍മാരുടെ സ്മരണകള്‍ തുടച്ചുനീക്കാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 24.08.2021) കോടിക്കണക്കായ സാധാരണ ഇൻഡ്യക്കാരുടെ മനസില്‍ നിന്ന് വാരിയന്‍കുന്നത്തിനെയും ആലി മുസ്ലിയാരെയും പോലെയുള്ള ധീരനായകന്‍മാരുടെ സ്മരണകള്‍ തുടച്ചുനീക്കാന്‍ കഴിയില്ലെന്ന് ബി ജെ പി യും സംഘപരിവാറും മനസിലാക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.  ചരിത്രഗവേഷണ കൗണ്‍സിലിന്റെ നടപടി  ഭീരുത്വവും മഹത്തായ ദേശീയ സമരത്തോടുള്ള അവഹേളനവുമാണ്.
Aster_MIMS

 
സാധാരണക്കാരുടെ മനസില്‍ നിന്ന് വാരിയന്‍കുന്നത്തിനെയും ആലി മുസ്ലിയാരെയും പോലെയുള്ള ധീരനായകന്‍മാരുടെ സ്മരണകള്‍ തുടച്ചുനീക്കാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല

   
സാമ്രാജ്യത്വത്തിന് വിടുപണി ചെയ്ത ചരിത്രം മാത്രമുള്ള സംഘപരിവാറിന് സാമ്രാജ്യ വിരുദ്ധ  പോരാട്ടത്തിന് നേതൃത്വം നല്‍കിയ വാരിയന്‍ കുന്നത്ത് കുഞ്ഞഹ് മദ് ഹാജിയെയും ആലി മുസ്ലിയാരെയും പോലെയുള്ള ധീര രക്തസാക്ഷികളുടെ ഓര്‍മകള്‍  അലോസരമുണ്ടാക്കിയേക്കാം. അധികാരം ഉപയോഗിച്ച് ചരിത്രം വളച്ചൊടിക്കാനും  ചരിത്ര പുസ്തകങ്ങള്‍ തിരുത്താനും, ചരിത്രപുരുഷന്‍മാരെ  തമസ്‌കരിക്കാനും കഴിഞ്ഞേക്കും.

സ്വാതന്ത്ര്യ സമരചരിത്രത്തിലെ പൊള്ളുന്ന ഏടാണ് മലബാര്‍ കലാപം. മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം രൂപം കൊണ്ട ഖിലാഫത്ത് പ്രക്ഷോഭം ബ്രിടീഷ് സാമ്രാജ്യത്വത്തെ ഇൻഡ്യയില്‍ നിന്നും കെട്ടുകെട്ടിക്കാനുള്ള ജനകീയ പോരാട്ടമായിരുന്നു. ഇവരുടെ മഹത്തായ രക്തസാക്ഷിത്വത്തെ  കേവലം ഹിന്ദു മുസ്ലിം കലാപമാക്കി ഇകഴ്ത്തിക്കാണിക്കാനും അതുവഴി അവരെ അപമാനിക്കാനുമുള്ള സംഘപരിവാറിന്റെയും ദേശീയ  ചരിത്രകൗണ്‍സിലിന്റെയും  നീക്കത്തെ  ഇന്ത്യന്‍ ജനത അവജ്ഞയോടെ തള്ളിക്കളയുമെന്നും രമേശ് ചെന്നിത്തല  വ്യക്തമാക്കി.

Keywords:  Kerala, Thiruvananthapuram, News, Ramesh Chennithala, BJP, History, Ramesh Chennithala says that memories of heroes cannot be erased from minds of common people.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Alpha
Desk Alpha

154168 Articles

Tags

Share this story

wellfitindia