Ramesh Chennithala | സിദ്ധാര്‍ഥിന്റെ മരണത്തിന് കാരണക്കാരനായ മുഖ്യ സൂത്രധാരന്റെ പേര് വെളിപ്പെടുത്തി രമേശ് ചെന്നിത്തല; കെ എസ് യുവിന്റെ സമരപ്പന്തല്‍ സന്ദര്‍ശിച്ചു

 


തിരുവനന്തപുരം: (KVARTHA) വീട്ടിലേക്ക് മടങ്ങാന്‍ എറണാകുളത്ത് എത്തിയ സിദ്ധാര്‍ഥിനെ മടക്കിവിളിച്ചത് ഇടുക്കിയിലെ എം എം മണി എം എല്‍ എ യുടെ ഏറ്റവും വേണ്ടപ്പെട്ടയാളായ അക്ഷയ് ആണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇയാളെ ഇതുവരെ പ്രതിയാക്കാത്തതിന് പിന്നില്‍ സി പി എമിന്റെ ഉന്നത ഇടപെടലുകളാണെന്നും ചെന്നിത്തല ആരോപിച്ചു.

സിദ്ധാര്‍ഥിന്റെ കൊലപാതകം സി ബി ഐ അന്വേഷിക്കുക, എസ് എഫ് ഐ യുടെ വിചാരണക്കോടതികള്‍ പൂട്ടുക, ഇടിമുറികള്‍ തകര്‍ക്കുക, ഏകസംഘടനാവാദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം പി എന്നിവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ramesh Chennithala | സിദ്ധാര്‍ഥിന്റെ മരണത്തിന് കാരണക്കാരനായ മുഖ്യ സൂത്രധാരന്റെ പേര് വെളിപ്പെടുത്തി രമേശ് ചെന്നിത്തല; കെ എസ് യുവിന്റെ സമരപ്പന്തല്‍ സന്ദര്‍ശിച്ചു
 

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം വേണം. കേരള പൊലീസില്‍ വിശ്വാസമില്ല. സത്യസന്ധമായ അന്വേഷണം ഉണ്ടാവുമെന്ന് കരുതുന്നില്ല. പ്രതികളെ രക്ഷിക്കാനുള്ള കുറ്റപത്രവും വകുപ്പും ആയിരിക്കും ഇനി ഉണ്ടാവുക. കേസ് ഇല്ലാതാക്കാന്‍ ആഭ്യന്തര വകുപ്പും പൊലീസും ശ്രമിക്കുകയാണ്. മുഖ്യമന്ത്രിക്ക് ആത്മാഭിമാനം ഉണ്ടെങ്കില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെടണമെന്നും ചെന്നിത്തല പറഞ്ഞു.

സിദ്ധാര്‍ഥിലായിരുന്നു ആ കുടുംബത്തിന്റെ പ്രതീക്ഷ. എസ് എഫ് ഐ ഗുണ്ടകള്‍ ആ പ്രതീക്ഷ ഇല്ലാതാക്കി. ആ കുടുംബത്തെ ഒന്ന് ആശ്വസിപ്പിക്കാന്‍പോലും മുഖ്യമന്ത്രി ശ്രമിച്ചില്ല. ഒരു അനുശോചനം പോലും മുഖ്യമന്ത്രി നടത്തിയില്ല. എസ് എഫ് ഐ യെ മുഖ്യമന്ത്രി ജീവന്‍രക്ഷാ പ്രവര്‍ത്തകര്‍ ആക്കിയിരിക്കുകയാണ്. മുന്‍ കല്‍പ്പറ്റ എം എല്‍ എ ശശീന്ദ്രന്റെ നേതൃത്വത്തില്‍ പ്രതികളെ മോചിപ്പിക്കാന്‍ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ പോയി അവര്‍ ബഹളമുണ്ടാക്കി.

സിദ്ധാര്‍ത്ഥഥിന്റെ മരണത്തിന് കാരണക്കാരായ പ്രതികള്‍ക്ക് മേല്‍ കൊലക്കുറ്റം ചുമത്തണം. പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കാന്‍ ഏതറ്റം വരെയും പോകും. കേരളത്തിലെ കലാലയങ്ങളില്‍ കൊലപാതകം നടത്താന്‍ എസ് എഫ് ഐക്ക് പ്രത്യേക സെല്ലുണ്ട്. കൊടി സുനിലിനെപ്പോലെയും കിര്‍മാണി മനോജിനെപ്പോലെയുമുള്ളവരാണ് ട്രെയിനിംഗ് നല്‍കുന്നത്.

Ramesh Chennithala | സിദ്ധാര്‍ഥിന്റെ മരണത്തിന് കാരണക്കാരനായ മുഖ്യ സൂത്രധാരന്റെ പേര് വെളിപ്പെടുത്തി രമേശ് ചെന്നിത്തല; കെ എസ് യുവിന്റെ സമരപ്പന്തല്‍ സന്ദര്‍ശിച്ചു

പ്രതികളെ മുഴുവന്‍ സംരക്ഷിച്ചത് വയനാട്ടിലെ സി പി എം നേതാക്കളാണ്. കലാലയങ്ങളില്‍ കൊലപാതക സംഘമായി മാറുന്ന എസ് എഫ് ഐയെ സര്‍ക്കാര്‍ തീറ്റിപ്പോറ്റുന്നു. കേസ് തേച്ചു മാച്ച് കളയാന്‍ സി പി എം വലിയ നിലയില്‍ ഗൂഢാലോചന നടത്തുന്നുവെന്നും ചെന്നിത്തല പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് - കെ എസ് യു -മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാരായ രാഹുല്‍ മാങ്കൂട്ടത്തില്‍, ജെബി മേത്തര്‍ എം പി, അലോഷ്യസ് സേവിയര്‍ എന്നിവര്‍ക്ക് പുറമേ ഷാഫി പറമ്പില്‍ എം എല്‍ എ, ചെറിയാന്‍ ഫിലിപ്പ്, അന്‍വര്‍ സാദത്ത് എം എല്‍ എ, അബിന്‍ വര്‍ക്കി എന്നിവര്‍ ചെന്നിത്തലയോടൊപ്പം ഉണ്ടായിരുന്നു.

Keywords: Ramesh Chennithala revealed the name of mastermind behind Siddharth's death, Thiruvananthapuram, News, Ramesh Chennithala, Allegation, Siddharth's Death, Politics, MM Mani, CPM, KSU, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia