മാലിന്യം നീക്കം ചെയ്യാനെന്ന പേരില്‍ മണല്‍ വില്‍പ്പന നടത്താനാണോ ടോം ജോസിന്റെയും ഡിജിപിയുടെയും ഹെലികോപ്ടര്‍ യാത്ര; ആരോപണവുമായി ചെന്നിത്തല

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.06.2020) മുന്‍ ചീഫ് സെക്രട്ടറി ടോം ജോസും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും നടത്തിയ ഹെലികോപ്ടര്‍ യാത്രതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്. പ്രളയത്തില്‍ അടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്യാന്‍ ഉത്തരവിറക്കാനാണെന്ന പേരിലായിരുന്നു യാത്രയെന്നും ഇതിന്റെ പേരില്‍ കോടിക്കണക്കിന് രൂപ വിലവരുന്ന മണല്‍ ഒരു പൊതു മേഖല സ്ഥാപനത്തിന്റെ പേരില്‍ വില്‍പ്പന നടത്താനാണ് ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.

മാലിന്യം നീക്കം ചെയ്യാനെന്ന പേരില്‍ മണല്‍ വില്‍പ്പന നടത്താനാണോ ടോം ജോസിന്റെയും ഡിജിപിയുടെയും ഹെലികോപ്ടര്‍ യാത്ര; ആരോപണവുമായി ചെന്നിത്തല

മഴക്കാലമെത്തിയതോടെ വനം വകുപ്പ് അറിയാതെ ദുരന്തനിവാരണ നിയമമനുസരിച്ചാണ് ജില്ലാ കളക്ടര്‍ മണല്‍ നീക്കം ചെയ്യാന്‍ ഉത്തരവിറക്കിയത്. ഇക്കാര്യത്തെക്കുറിച്ച് വനം വകുപ്പ് മന്ത്രിക്ക് ഒന്നും അറിയില്ലെന്ന് പറയുന്നു. പെട്ടെന്നുള്ള ഉത്തരവില്‍ ദുരൂഹതയുണ്ട്. വന സ്വത്തായ മണ്ണ് നീക്കം ചെയ്യാമെന്നല്ലാതെ വില്‍ക്കാന്‍ കഴിയില്ല. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങിയിട്ടില്ല. ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കേരള ക്ലെയ്‌സ് ആന്റ് സിറാമിക് പ്രോഡക്ട് എന്ന സ്ഥാപനത്തിനാണ് മണ്ണ് നീക്കാന്‍ കരാര്‍ നല്‍കിയരിക്കുന്നതെന്നും  സൗജന്യമായാണ് സ്ഥാപനത്തിന് മണലും ചെളിയും നല്‍കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൂടാതെ മുഖ്യമന്ത്രി ആറു മണിയ്ക്ക് നടത്തുന്നത് തളളാണെന്നും തിങ്കളാഴ്ച്ചയാണ് ശരിക്കും ബഡായി ബംഗ്ലാവുണ്ടായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.



Keywords:  Kerala, News, Politics, Ramesh Chennithala, DGP, Helicopter, Visit, Sales, Ramesh chennithala on Tom Joseph's and DGP's Helicopter Visit.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia