Sabarimala | അരവണയ്ക്ക് ഉപയോഗിക്കുന്ന ഏലക്കായില്‍ കീടനാശിനിയുണ്ടെന്ന കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നത്; സമഗ്ര അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല
Jan 12, 2023, 17:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ശബരിമലയില്‍ വിതരണം ചെയ്യുന്ന അരവണയില്‍ ചേര്‍ക്കുന്ന ഏലക്കായില്‍ കീടനാശിനിയുണ്ടെന്ന കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വാങ്ങിക്കൊണ്ടുപോകുന്ന അരവണയില്‍ കീടനാശിനി കണ്ടെത്തിയതിന്റെ ഞെട്ടലിലാണിപ്പോള്‍ വിശ്വാസി സമൂഹം. ഹൈകോടതി പരിശോധിച്ചില്ലായിരുന്നെങ്കില്‍ ഇക്കാര്യം പുറത്തുവരില്ലായിരുന്നു. ഈ സാഹചര്യത്തില്‍ അരവണയ്ക്ക് ഉപയോഗിക്കുന്ന ശര്‍കര ഉള്‍പ്പെടെയുള്ള എല്ലാ സാധനങ്ങളുടെയും ഗുണനിലവാരം പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ ഗുണനിലവാര പരിശോധനയ്ക്ക് ശേഷമാണ് ബോര്‍ഡ് ഇത്തരം സാധനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കാറുള്ളത്. വേണ്ടപ്പെട്ട ആര്‍ക്കോ വേണ്ടിയാണ് ഇപ്പോള്‍ പരിശോധന കൂടാതെ ഏലക്കാ വാങ്ങി വിശ്വാസികളെ വഞ്ചിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടിയന്തിരമായി സര്‍കാര്‍ ഇടപെടണം. കോടിക്കണക്കിന് രൂപ വരുമാനമുള്ള ശബരിമലയെ കൊള്ളയടിക്കുകയാണ് ദേവസ്വം ബോര്‍ഡ്. അതിന് ഒത്താശ ചെയ്യുകയാണ് സര്‍കാര്‍ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Keywords: Ramesh Chennithala on Sabarimala Aravana Issue, Thiruvananthapuram, News, Sabarimala, Sabarimala Temple, Controversy, Ramesh Chennithala, Kerala.
വിഷാംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏഴു ലക്ഷം ടണ്‍ അരവണയാണ് നശിപ്പിച്ചത്. ഇതിന്റെ നഷ്ടം ഉത്തരവാദികളായവരില്‍നിന്ന് ഈടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വാങ്ങിക്കൊണ്ടുപോകുന്ന അരവണയില്‍ കീടനാശിനി കണ്ടെത്തിയതിന്റെ ഞെട്ടലിലാണിപ്പോള്‍ വിശ്വാസി സമൂഹം. ഹൈകോടതി പരിശോധിച്ചില്ലായിരുന്നെങ്കില്‍ ഇക്കാര്യം പുറത്തുവരില്ലായിരുന്നു. ഈ സാഹചര്യത്തില്‍ അരവണയ്ക്ക് ഉപയോഗിക്കുന്ന ശര്‍കര ഉള്‍പ്പെടെയുള്ള എല്ലാ സാധനങ്ങളുടെയും ഗുണനിലവാരം പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ ഗുണനിലവാര പരിശോധനയ്ക്ക് ശേഷമാണ് ബോര്‍ഡ് ഇത്തരം സാധനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കാറുള്ളത്. വേണ്ടപ്പെട്ട ആര്‍ക്കോ വേണ്ടിയാണ് ഇപ്പോള്‍ പരിശോധന കൂടാതെ ഏലക്കാ വാങ്ങി വിശ്വാസികളെ വഞ്ചിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടിയന്തിരമായി സര്‍കാര്‍ ഇടപെടണം. കോടിക്കണക്കിന് രൂപ വരുമാനമുള്ള ശബരിമലയെ കൊള്ളയടിക്കുകയാണ് ദേവസ്വം ബോര്‍ഡ്. അതിന് ഒത്താശ ചെയ്യുകയാണ് സര്‍കാര്‍ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Keywords: Ramesh Chennithala on Sabarimala Aravana Issue, Thiruvananthapuram, News, Sabarimala, Sabarimala Temple, Controversy, Ramesh Chennithala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.