Ramesh Chennithala | കെ സുധാകരനെതിരെ ഒരു തെളിവുമില്ലാത്ത പഴയ കേസ് പൊടി തട്ടിയെടുക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യമെന്ന് രമേശ് ചെന്നിത്തല

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ ഒരു തെളിവുമില്ലാത്ത പഴയ കേസ് പൊടി തട്ടിയെടുക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്റെ അസഹിഷ്ണുത വാനോളമെത്തിയിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Aster_MIMS

Ramesh Chennithala | കെ സുധാകരനെതിരെ ഒരു തെളിവുമില്ലാത്ത പഴയ കേസ് പൊടി തട്ടിയെടുക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യമെന്ന് രമേശ് ചെന്നിത്തല

മാറി മാറി വന്ന ഇടത് സര്‍കാര്‍ അന്വേഷിച്ചിട്ട് സുധാകരനെതിരെ ഒരു തുമ്പും കണ്ടെത്താത്ത കേസിലെ താല്‍പര്യമെന്താണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ പേര്‍ക്കുമറിയാം. ഏകാധിപതിയെന്ന ഹുങ്കിലാണു മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന പ്രദേശങ്ങളിലെ മുതിര്‍ന്ന നേതാക്കളെ പോലും കരുതല്‍ തടങ്കല്‍ എന്ന പേരില്‍ പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത്. ഇത്തരം പ്രവര്‍ത്തികളിലൂടെ ബ്രിടിഷ് ഭരണ കാലത്തെപ്പോലും നാണിപ്പിക്കുന്ന അവസ്ഥയില്‍ ആഭ്യന്തര വകുപ്പും പൊലീസും തരം താഴ്ന്നിരിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
 
ഏകാധിപതികളുടെ അവസ്ഥ പിന്നീട് എന്താണെന്ന് നാം കണ്ടതാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും സുധാകരനേയോ കോണ്‍ഗ്രസിനേയോ തളര്‍ത്താമെന്ന വ്യാമോഹം മുഖ്യമന്ത്രിക്ക് വേണ്ട. നിങ്ങള്‍ എത്ര കേസുകള്‍ എടുത്താലും കരുതല്‍ തടങ്കലും കള്ളകേസുകള്‍ കെട്ടിച്ചമച്ചാലും ഞങ്ങളെ തളര്‍ത്താമെന്ന് കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Keywords: Ramesh Chennithala Criticized Pinarayi Vijayan, Thiruvananthapuram, News, Politics, Ramesh Chennithala, Criticism, Pinarayi Vijayan, K Sudhakaran, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia