Criticized | സ്ത്രീസുരക്ഷയുടെ പേരില്‍ അധികാരത്തില്‍ വന്ന സര്‍കാര്‍ എല്ലാവര്‍ക്കും വലിയ ബാധ്യതയായി മാറിയെന്ന് രമേശ് ചെന്നിത്തല; കൂട്ടബലാത്സംഗം കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്തതെന്നും വിമര്‍ശനം

 


തിരുവനന്തപുരം: (www.kvartha.com) സ്ത്രീസുരക്ഷയുടെ പേരില്‍ അധികാരത്തില്‍ വന്ന സര്‍കാര്‍ എല്ലാവര്‍ക്കും വലിയ ബാധ്യതയായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ഇന്നേവരെ കേട്ടുകേള്‍വിപോലുമില്ലാതിരുന്ന കൂട്ടബലാത്സംഗമെന്ന ക്രൂരകൃത്യവും അരങ്ങേറിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Criticized | സ്ത്രീസുരക്ഷയുടെ പേരില്‍ അധികാരത്തില്‍ വന്ന സര്‍കാര്‍ എല്ലാവര്‍ക്കും വലിയ ബാധ്യതയായി മാറിയെന്ന് രമേശ് ചെന്നിത്തല; കൂട്ടബലാത്സംഗം കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്തതെന്നും വിമര്‍ശനം

സ്ത്രീകള്‍ക്ക് തലയണയ്ക്കടിയില്‍ വാക്കത്തിവെച്ച് ഉറങ്ങേണ്ടിവരില്ലെന്നു പറഞ്ഞാണ് ഒന്നാം പിണറായി സര്‍കാര്‍ അധികാരമേറ്റത്. എന്നിട്ട് ഇന്നു കേരളത്തില്‍ സര്‍വമേഖകളിലും കുറ്റകൃത്യങ്ങളുടെ വേലിയേറ്റമാണ്. സാക്ഷര കേരളമെന്നും ദൈവത്തിന്റെ സ്വന്തം നാടെന്നും മേനി പറഞ്ഞുനടന്ന നമ്മുടെ നാട് ഭയത്തിന്റെയും വെറുപ്പിന്റെയും പ്രതികാരത്തിന്റെയും നാടായി മാറിക്കൊണ്ടിരിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

വാക്കത്തിക്കുപകരം എന്തു വെച്ചാലും തലപോകുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നു. പിണറായിയും ഇടതുപക്ഷവും എല്ലാ മേഖലകളെയും അരക്ഷിതാവസ്ഥയില്‍ക്കൊണ്ടെത്തിച്ചു. വിദ്യാഭ്യാസമേഖല താറുമാറാക്കി. സര്‍കാര്‍ ജോലി സ്വന്തക്കാര്‍ക്കും പാര്‍ടിക്കാര്‍ക്കും വീതംവച്ചു നല്‍കുന്നു. നിയമ സംരക്ഷകരാകേണ്ട പൊലീസിനെ രാഷ്ട്രീയവത്കരിച്ചു. പാര്‍ടി ഓഫീസില്‍നിന്ന് വിളിച്ചുപറയുന്ന കാര്യങ്ങള്‍ മാത്രമാണവര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിജിലന്‍സും ക്രൈംബ്രാഞ്ചും നോക്കുകുത്തികളായി മാറി. ഒരുകാലത്ത് സര്‍കാരിന്റെ എല്ലാ കൊള്ളകള്‍ക്കും കൂട്ടുനിന്ന ഗവര്‍ണര്‍ പുണ്യാളന്റെ റോളിലാണിപ്പോള്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍കാരും ഗവര്‍ണറും ലക്ഷങ്ങളും കോടികളും മുടക്കി തമ്മില്‍ വെല്ലുവിളിക്കുന്നു. ജനങ്ങള്‍ വെറും കാഴ്ചക്കാരായി നില്‍ക്കുന്നു. ദിനംപ്രതിയുള്ള കൂറ്റകൃത്യങ്ങള്‍ കാരണം കേരളത്തിലെ ജനങ്ങള്‍ പൊറുതിമുട്ടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Keywords: Ramesh Chennithala Criticized Pinarayi Govt, Thiruvananthapuram, News, Politics, Congress, Molestation, Pinarayi vijayan, Chief Minister, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia