Criticized | തുടര്‍ഭരണം കിട്ടിയശേഷം അഴിമതിക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഏത് വഴിയും സ്വീകരിക്കുന്നു; പാര്‍ടി പുറത്താക്കിയ നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല
Jan 11, 2023, 18:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) തുടര്‍ഭരണം കിട്ടിയശേഷം അടിമുടി മാര്‍ക്സിസ്റ്റ് പാര്‍ടി അഴിമതി ഉള്‍പ്പെടെ ഏത് വഴിയും സ്വീകരിക്കുന്ന അവസ്ഥയിലേക്ക് തരം താഴ്ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും പ്രതികളായ കേസുകള്‍ അന്വേഷിക്കുന്നത് പാര്‍ടി കോടതികളാണ് എന്നതാണ് ഏറെ വിചിത്രമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ഒരു ഏരിയ കമിറ്റി അംഗവും സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാനുമായ അംഗത്തിന്റെ ലോറിയില്‍ നിന്ന് ഒരു കോടി രൂപയുടെ നിരോധിത ലഹരി ഉല്പന്നം പിടിച്ചിട്ട് അയാളെ പൊലീസ് പ്രതിയാക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതുകൊണ്ടാണല്ലോ പാര്‍ടി പുറത്താക്കിയത്. എന്നിട്ടും സംരക്ഷിക്കുന്നതിനു പിന്നില്‍ ദുരൂഹത ഏറുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
പല ഉന്നതനേതാക്കള്‍ക്കും പങ്കുണ്ടെന്ന വാര്‍ത്തയും പുറത്തുവരുന്നു. ശാനവാസിനെ പുറത്താക്കിയ യോഗത്തില്‍ പങ്കെടുത്ത മന്ത്രി തന്നെ ആരോപണ വിധേയനെ സംരക്ഷിക്കുന്ന പ്രസ്താവന നടത്തുന്നു. ഇതെല്ലാം കള്ളക്കളിയാണ്. ദിനംപ്രതി പുറത്തുവരുന്ന ലഹരിക്കേസുകളില്‍ പ്രതിസ്ഥാനത്ത് പലപ്പോഴും സ്വന്തം പാര്‍ടിക്കാരാണ്.
അതുകൊണ്ട് ഇത്തരം കേസുകള്‍ പിന്നീട് ആവിയാകുന്നു. ഇത്തരക്കാര്‍ക്ക് സര്കാരും പൊലീസും സംരക്ഷണം നല്‍കുന്നതാണ് കണ്ടുവരുന്നത്. ഇത് കൂടുതല്‍ പേര്‍ക്ക് ലഹരികടത്തു നടത്താന്‍ പ്രോത്സാഹനം നല്കുന്നു. ഇത് വളരെ അപകടകരമായ പ്രവണതയാണ്. മുളയിലേ നുളളിയില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.
കുട്ടികളെപ്പോലും കാരിയര്‍ ആക്കുന്ന മാഫിയാസംഘങ്ങള്‍ പടര്‍ന്നു പന്തലിച്ചിട്ടും പൊലീസ് നോക്കുകുത്തിയായി നില്ക്കുന്ന കാഴ്ചയാണ് കാണുന്നത്. താന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ ലഹരി മാഫിയയ്ക്കെതിരെ നടപ്പിലാക്കിയ ക്ലീന്‍ കാംപസ് സേഫ് കാംപസ് പദ്ധതി പിന്നീടു വന്ന പിണറായി സര്‍കാര്‍ അട്ടിമറിച്ചു.
മാഫിയയ്ക്കെതിരെ 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന പൊലീസ് ആസ്ഥാനത്തെ നിരീക്ഷണ സംവിധാനമായിരുന്നു ക്ലീന്‍ കാംപസ് സേഫ് കാംപസ് പദ്ധതി. അതിലൂടെ ഇത്തരം മാഫിയാസംഘങ്ങളെ അമര്‍ച ചെയ്യാന്‍ സാധിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
ഇത്തരം കേസുകളില്‍ ഇനിയെങ്കിലും സര്‍കാര്‍ മുഖംനോക്കാതെ നടപടിയെടുക്കണം. പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്നു കണ്ട് പാര്‍ടി പുറത്താക്കിയ ശാനവാസിനെ പ്രതി ചേര്‍ത്ത് അയാളെ അറസ്റ്റ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Keywords: Ramesh Chennithala Criticized Pinarayi Govt, Thiruvananthapuram, News, Politics, Arrest, Ramesh Chennithala, Allegation, LDF, Drugs, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

