SWISS-TOWER 24/07/2023

Chennithala | യുഡിഎഫ് മത്സരിക്കുന്നത് ഇന്ത്യാ മുന്നണി അധികാരത്തില്‍ വരാനാണെങ്കില്‍ എല്‍ഡിഎഫ് മത്സരിക്കുന്നത് ചിഹ്നം നിലനിര്‍ത്താനെന്ന് രമേശ് ചെന്നിത്തല

 


ADVERTISEMENT

ആലപ്പുഴ: (KVARTHA) ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് ഇന്ത്യക്കായി മത്സരിക്കുമ്പോള്‍ ഇടതുപക്ഷം ചിഹ്നം നിലനിലര്‍ത്താന്‍ വേണ്ടിയാണ് മത്സരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷനുമായ രമേശ് ചെന്നിത്തല. പാതിരപ്പള്ളിയില്‍ ആലപ്പുഴ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രഗവണ്‍മെന്റ് എന്ത് ഗ്യാരന്റിയാണ് ജനങ്ങള്‍ക്ക് കൊടുക്കുന്നതെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മോദി ഗ്യാരന്റി എന്നുപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും ജനങ്ങളെ കബളിപ്പിക്കുന്ന കാര്യത്തില്‍ മത്സരിക്കുകയാണെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വന്‍ പരാജയമാണെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞതായും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തിനെതിരെയുള്ള വിലയിരുത്തലായി ഈ തിരഞ്ഞെടുപ്പ് മാറുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

Chennithala | യുഡിഎഫ് മത്സരിക്കുന്നത് ഇന്ത്യാ മുന്നണി അധികാരത്തില്‍ വരാനാണെങ്കില്‍ എല്‍ഡിഎഫ് മത്സരിക്കുന്നത് ചിഹ്നം നിലനിര്‍ത്താനെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ നിയോജകമണ്ഡലം ചെയര്‍മാന്‍ ആര്‍ ഉണ്ണികൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം കെസി ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറിയും യുഡിഎഫ് പാര്‍ലമെന്റ് മണ്ഡലം ജനറല്‍ കണ്‍വീനറുമായ എഎ ഷുക്കൂര്‍, എംജെ ജേക്കബ്, ബി ബൈജു, കളത്തില്‍ വിജയന്‍, വാഴയില്‍ അബ്ദുള്ള, സാബു, രവീന്ദ്രദാസ്, മേഘനാഥന്‍, ചിദംബരം, തോമസ് ജി ജോസഫ്, സിറിയക്, റീഗോ രാജു, രാജന്‍, ബാബു ജോര്‍ജ്, ടി തമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.

അതിനിടെ കുറ്റവാളികളെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് കേരളത്തില്‍ ഉള്ളതെന്ന് മുന്‍ ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു. 

കേരളത്തിലെ നിയമസംവിധാനം തകര്‍ന്നിരിക്കുകയാണെന്നും കേരള പോലീസിനകത്ത് ആയിരത്തിലധികം കുറ്റവാളികളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് സ്ഥാനാര്‍ത്ഥി കെസി വേണുഗോപാലിനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് നടന്നആലപ്പുഴ പാര്‍ലമെന്റ്തല കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിപ്പാട് പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിന് സമീപം ഡോ. രാജേഷ് എരുമക്കാടിന്റെ വസതിയിലാണ് സംഗമം നടന്നത്. 

നിയമ സമാധാനം ഉണ്ടാക്കാനുള്ള പോലീസുകാരന് നട്ടെല്ല് ഉയര്‍ത്തി നേരെ നിക്കാന്‍ പറ്റാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. നിയമം നടപ്പാക്കാനുള്ള ഉദ്യോഗസ്ഥരെ മുട്ടുമടക്കുന്നവരാക്കി മാറ്റി. നീതി നടപ്പാക്കാന്‍ അവരെ അനുവദിക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. 

പോക്‌സോ കേസുകളില്‍ വന്‍ വര്‍ധനവാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിട്ടുള്ളത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്ത സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാബിനറ്റ് തീരുമാനിച്ചിട്ടും സിദ്ധാര്‍ഥിന്റെ കേസ് സി ബി ഐ ക്ക് വിടാത്തത് അതിന്റെ ഫയല്‍ മുഖ്യമന്ത്രി പൂഴ്ത്തി വച്ചതുകൊണ്ടാണെന്നുംതിരുവഞ്ചൂര്‍ ആരോപിച്ചു.

Chennithala | യുഡിഎഫ് മത്സരിക്കുന്നത് ഇന്ത്യാ മുന്നണി അധികാരത്തില്‍ വരാനാണെങ്കില്‍ എല്‍ഡിഎഫ് മത്സരിക്കുന്നത് ചിഹ്നം നിലനിര്‍ത്താനെന്ന് രമേശ് ചെന്നിത്തല

പി എസ് സി യില്‍ പിന്‍വാതില്‍ നിയമനം നടത്തി ഇടതുപക്ഷ സര്‍ക്കാര്‍ പരീക്ഷ എഴുതി കാത്തിരിക്കുന്ന യുവാക്കളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യന്‍ ഭരണഘടന സുരക്ഷിതമല്ലെന്നും അതിനെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പ് ആണ് ഇതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. 

വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ പരസ്പരം തല്ലിപ്പിച്ച് ഭരിക്കാനാണ് ബിജെപിയുടെ ശ്രമം. വിവിധ മതത്തില്‍ പെട്ടവര്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷം ഉള്ള നാടാണ് നമ്മുടേത്, അത് തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.

കൃഷ്ണ കുമാര്‍ വാരിയര്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു ആര്‍ ഹരിപ്പാട് സ്വാഗതം പറഞ്ഞു. ഡി സി സി പ്രസിഡന്റ് അഡ്വ. ബി ബാബു പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. 

കെ പി സി സി നിര്‍വഹക സമിതി അംഗം എ കെ രാജന്‍, കെ പി സി സി മെമ്പര്‍ എം കെ വിജയന്‍, ഡി സി സി വൈസ് പ്രസിഡന്റ് മാരായ ജോണ്‍ തോമസ്, എസ് ദീപു, അഡ്വ. കിഷോര്‍ ബാബു, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്മാരായകെ കെ സുരേന്ദ്രനാഥ്, ഷംസുദീന്‍ കയ്യിപ്പുറം, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. വി ഷുക്കൂര്‍,മുഞ്ഞിനാട്ട് രാമചന്ദ്രന്‍, ജേക്കബ് തമ്പാന്‍, ബിനു ചുള്ളിയില്‍, ഡി സി സി എക്‌സിക്യൂട്ടീവ് അംഗം എം ആര്‍ ഹരികുമാര്‍, എസ് രാജേന്ദ്ര കുറുപ്പ്, എല്‍ കെ ശ്രീദേവി, ബബിത ജയന്‍, ബിന്ദു ജയന്‍, ഹരിപ്പാട് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ കെ രാമകൃഷ്ണന്‍, ഡി സി സി അംഗം എം സജീവ്, മനോജ് എരുമക്കാട്ട്, യൂത്ത് കോണ്‍ഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡന്റ് വി കെ നാഥന്‍, കാട്ടില്‍ സത്താര്‍, ശ്രീവിവേക്, മിനി സാറാമ്മ എന്നിവര്‍ പങ്കെടുത്തു.

Keywords: Ramesh Chennithala Criticized LDF, Alappuzha, News, Ramesh Chennithala, Criticized, LDF, UDF, BJP, Lok Sabha Election, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia