Criticized | ജനദ്രോഹ സര്‍കാരിനെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിക്കാന്‍ കിട്ടിയ അവസരം വോടര്‍മാര്‍ പാഴാക്കിയില്ലെന്ന് ചെന്നിത്തല; തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍മുന്നേറ്റം
Mar 1, 2023, 19:41 IST
തിരുവനന്തപുരം: (www.kvartha.com) ജനദ്രോഹ സര്‍കാരിനെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിക്കാന്‍ കിട്ടിയ അവസരം വോടര്‍മാര്‍ പാഴാക്കിയില്ലെന്ന് രമേശ് ചെന്നിത്തല. ജനദ്രോഹ ബജറ്റിലൂടെ അധിക നികുതി അടിച്ചേല്‍പ്പിച്ച സര്‍കാര്‍ നടപടിയും അതിനെ ചോദ്യം ചെയ്തവരെ തെരുവില്‍ നേരിടുന്ന പൊലീസ് രാജും മൂലം പൊറുതി മുട്ടിയ ജനങ്ങളുടെ പ്രതിഷേധത്തിന്റെ സൂചനയാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ കണ്ടതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ മുന്നേറ്റമാണ് കാഴ്ചവച്ചത്. 11 സീറ്റുകളില്‍ വിജയിച്ച യുഡിഎഫ് ആറ് സീറ്റുകളാണ് എല്‍ ഡി എഫില്‍നിന്നും പിടിച്ചെടുത്തത്. ഏഴു സീറ്റുകളാണ് ഇടതുപക്ഷത്തിന് നഷ്ടമായത്.
തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചും ജനപ്രതിനിധികളെ നോക്കുകുത്തിയാക്കിയും അധികാര കേന്ദ്രീകരണവും വികസന മുരടിപ്പും സൃഷ്ടിച്ച സര്‍കാറിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തിനായി അക്ഷീണം പ്രയത്‌നിച്ച പ്രവര്‍ത്തകരെയും നേതാക്കളെയും വിജയിച്ച സ്ഥാനാര്‍ഥികളെയും അദ്ദേഹം അഭിനന്ദിച്ചു.
Keywords: Ramesh Chennithala Criticized LDF Govt, Thiruvananthapuram, News, By-election, Ramesh Chennithala, UDF, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.