Criticized | കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കള്‍ക്കെതിരെയും കേസെടുത്ത് സമരവീര്യത്തെ തകര്‍ക്കാമെന്ന ധാരണ ഒരിക്കലും അംഗീകരിച്ച് കൊടുക്കാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല

 


തിരുവനന്തപുരം: (KVARTHA) കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കള്‍ക്കെതിരെയും കേസെടുത്ത് സമരവീര്യത്തെ തകര്‍ക്കാമെന്ന ധാരണ ഒരിക്കലും അംഗീകരിച്ച് കൊടുക്കാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല. ഞങ്ങളുടെ എല്ലാവരുടെയും പേരില്‍ ഇപ്പോള്‍ കേസെടുത്തിരിക്കുകയാണ്. 

Criticized | കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കള്‍ക്കെതിരെയും കേസെടുത്ത് സമരവീര്യത്തെ തകര്‍ക്കാമെന്ന ധാരണ ഒരിക്കലും അംഗീകരിച്ച് കൊടുക്കാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല


കേസെടുത്തു മര്‍ദനം നടത്തിയും ഭരണകൂടത്തെ ഉപയോഗിച്ചു കൊണ്ട് പ്രതിപക്ഷ സമരങ്ങളെ ഇല്ലായ്മ ചെയ്യാമെന്ന ധാരണയാണെങ്കില്‍ മുഖ്യമന്ത്രിക്ക് തെറ്റിപ്പോയി എന്നാണ് പറയാനുള്ളത്. ഭരണകൂടത്തിന്റെ ഭീകരത എത്ര ശക്തമാക്കിയാലും ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം ഞങ്ങള്‍ തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

സമാധാനപരമായ സമരങ്ങളായിരിക്കും ഞങ്ങള്‍ ചെയ്യുക. അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. ശനിയാഴ്ച ചെയ്ത കാര്യങ്ങള്‍ തന്നെ നിങ്ങള്‍ ആലോചിക്കുക. ഞങ്ങളവിടെ സ്റ്റേജില്‍ നിന്ന മുഴുവന്‍ ആളുകള്‍ക്കും ശ്വാസതടസം ഉണ്ടാക്കുന്ന ഭീതിയിലാണ് വെള്ളം ചീറ്റിച്ചതും കണ്ണീര്‍ വാതകം പ്രയോഗിച്ചതും, എന്ത് കാര്യത്തിനാണ് ഇത്തരം ഒരു പ്രവര്‍ത്തി ചെയ്തത്? ഹൈഡോസ് കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചത്.

അവിടെ നിന്ന എല്ലാവര്‍ക്കും ശ്വാസതടസമുണ്ടായി. ഞങ്ങള്‍ ആശുപത്രിയില്‍ പോയില്ലാ എന്നേയുള്ളു. എന്നെയും കെ മുരളീധരനെയും വളരെ പ്രയാസപ്പെട്ടാണ് പ്രവര്‍ത്തകര്‍ കാറില്‍ കയറ്റിയത്. ഇങ്ങനെ ഒരു സംഭവം കേരളത്തിലാദ്യമല്ലേ? പൊലീസ് ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ? അപ്പോള്‍ മുഖ്യമന്ത്രി പൊലീസ് എല്ലാം നോക്കി കൊള്ളുമെന്ന് പറഞ്ഞത് പൊലീസിനുള്ള മുന്നറിയിപ്പ് നല്‍കലായിരുന്നു. അതിനു ശേഷം എല്ലാവരുടെയും പേരില്‍ കേസെടുത്തിരിക്കുന്നു.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം കെ എസ് യു, യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീടുകളില്‍ നിന്നും അറസ്റ്റ് ചെയ്യുന്നു, അത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. വീടുകളില്‍ കിടന്നുറങ്ങുന്ന പ്രവര്‍ത്തകരെ മുഴുവന്‍ അറസ്റ്റ് ചെയ്തു ലോകപിലാക്കുന്നു, കരുതല്‍ തടങ്കല്‍ പ്രയോഗിക്കുന്നു, ഇത് ദൗര്‍ഭാഗ്യമാണ്.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഗുണ്ടകളും പൊലീസും ചേര്‍ന്ന് പ്രവര്‍ത്തകരെ മര്‍ദിക്കുന്നു, ഇതെന്തു കാടത്തമാണ്? ഈ കാട്ടുനീതിക്കെതിരെയുള്ള പോരാട്ടം ഞങ്ങള്‍ തുടരും. മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞില്ലേ പൊലീസ് എല്ലാം നോക്കി കൊള്ളുമെന്ന്, അങ്ങനെ മുഖ്യമന്ത്രി പറയാന്‍ പാടുണ്ടോ? പൊലീസിന് എന്തു ചെയ്യാനും മുഖ്യമന്ത്രി ലൈസന്‍സ് കൊടുത്തിരിക്കുകയാണ്. അങ്ങനെ മുന്നോട്ട് പോകാനാണ് ഭാവമെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Keywords: Ramesh Chennithala Criticized Kerala Police, Thiruvananthapuram, News, Ramesh Chennithala, Criticized, Kerala Police, Chief Minister, Pinarayi Vijayan, Attack, KSU, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia