Criticized | ഒരു കമ്യൂണിസ്റ്റ് സര്‍കാര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളെല്ലാം നടക്കുമ്പോഴും കേന്ദ്ര കമിറ്റിയും പോളിറ്റ് ബ്യൂറോയും പഞ്ചപുച്ചമടക്കി നില്‍ക്കുന്നു; പിണറായി വിജയന് മുഖ്യമന്ത്രിയായി തുടരാനുള്ള എല്ലാ ധാര്‍മികതയും നഷ്ടപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല

 


തിരുവനന്തപുരം: (KVARTHA) എക്‌സാലോജിക് - സി എം ആര്‍ എല്‍ ഇടപാടില്‍ പ്രത്യക്ഷമായും പരോക്ഷമായും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടുവെന്ന രെജിസ്ട്രാര്‍ ഓഫ് കംപനിയുടെ റിപോര്‍ട് അദ്ദേഹത്തിനു മുഖ്യമന്ത്രിയായി തുടരാനുള്ള എല്ലാ ധാര്‍മികതയും നഷ്ടപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. Criticized | ഒരു കമ്യൂണിസ്റ്റ് സര്‍കാര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളെല്ലാം നടക്കുമ്പോഴും കേന്ദ്ര കമിറ്റിയും പോളിറ്റ് ബ്യൂറോയും പഞ്ചപുച്ചമടക്കി നില്‍ക്കുന്നു; പിണറായി വിജയന് മുഖ്യമന്ത്രിയായി തുടരാനുള്ള എല്ലാ ധാര്‍മികതയും നഷ്ടപ്പെട്ടുവെന്ന് രമേശ് ചെന്നിത്തലഇക്കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രിയെ സഹായിച്ചത് മുന്‍ പ്രിന്‍സിപല്‍ സെക്രടറി എം ശിവശങ്കര്‍ തന്നെയാണ്. അതുകൊണ്ടാണ് അവസാന നിമിഷം വരെ ശിവശങ്കറെ മുഖ്യമന്ത്രി കൈവിടാത്തത്. ഇയാളെ അറസ്റ്റ് ചെയ്താല്‍ എല്ലാ സത്യങ്ങളും പുറത്ത് വരും. ഒന്നാം പിണറായി സര്‍കാരിന്റെ കാലം മുതലുള്ള എല്ലാ വഴിവിട്ട ഇടപാടുകളും മുഖ്യമന്ത്രി അറിഞ്ഞു തന്നെയാണ് നടന്നിരിക്കുന്നതെന്നു തെളിയിക്കപ്പെട്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
  
Criticized | ഒരു കമ്യൂണിസ്റ്റ് സര്‍കാര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളെല്ലാം നടക്കുമ്പോഴും കേന്ദ്ര കമിറ്റിയും പോളിറ്റ് ബ്യൂറോയും പഞ്ചപുച്ചമടക്കി നില്‍ക്കുന്നു; പിണറായി വിജയന് മുഖ്യമന്ത്രിയായി തുടരാനുള്ള എല്ലാ ധാര്‍മികതയും നഷ്ടപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല

ഒരു കമ്യൂണിസ്റ്റ് സര്‍കാര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടക്കുമ്പോഴും കേന്ദ്ര കമിറ്റിയും പോളിറ്റ് ബ്യൂറോയും പഞ്ചപുച്ചമടക്കി പിണറായിക്ക് മുന്നില്‍ തിരുവായിക്ക് എതിര്‍വായി ഇല്ലാത്ത അവസ്ഥയിലായി നില്‍ക്കുന്നു. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും സര്‍കാരും ഇത്രത്തോളം അധഃപതിച്ച കാലഘട്ടമുണ്ടായിട്ടില്ല.

ലോകത്തെമ്പാടും കമ്യൂണിസ്റ്റ് ആശയം പരാജയപ്പെട്ടതു പോലെ കേരളത്തിലും സമാനമാറ്റം വൈകാതെ നമുക്ക് കാണാനാകും. കേന്ദ്രത്തിനെതിരെ വാതോരാതെ കുറ്റം പറഞ്ഞ് കൊണ്ടിരുന്ന മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ വിനീത വിധേയനായി. കേരത്തിന്റെ വികാരം പറയേണ്ട മുഖ്യമന്ത്രി കേന്ദ്രത്തിന് നന്ദി പറയുന്ന കാഴ്ചയാണ് നാം കണ്ടത്. എന്നിട്ടാണ് കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിന് പ്രതിപക്ഷത്തെ വിളിച്ചതെന്നും ചെന്നിത്തല പരിഹസിച്ചു.

എന്തിനാണ് മുഖ്യമന്ത്രി ഇനി ഡെല്‍ഹിയില്‍ പോയി സമരം ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല. മുഖത്ത് നോക്കി പറയാന്‍ അവസരം കിട്ടിയിട്ട് ഒരക്ഷരം ഉരിയാടാത്തതിന്റെ ഗുട്ടന്‍സ് എല്ലാവര്‍ക്കും മനസ്സിലാകും. മുഖ്യമന്ത്രി ബംഗാള്‍ യാത്ര റദ്ദ് ചെയ്ത് പ്രധാനമന്ത്രിയെ സ്വികരിക്കാന്‍ പോയതും പിന്നീട് യാത്ര അയക്കാന്‍ പോയതില്‍ നിന്നും ഒരു പാട് കാര്യങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയും.

അതുകൊണ്ട് തന്നെ ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളും കണ്ടെത്തലുമെല്ലാം നാടകം മാത്രമാണ്. ഇതിന്റെ തുടര്‍ചയായ മറ്റൊരു നാടകമാണ് ഡെല്‍ഹി സമരവും. എക്കാലവും മോദിയും പിണറായിയും ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ഭരിക്കാമെന്ന ധാരണയൊന്നും വേണ്ട. 2021ല്‍ ഒരു കൈപ്പിഴ പറ്റിയതിന്റെ കുറ്റബോധത്തിലാണ് കേരള ജനത. ഇക്കാര്യങ്ങള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ കഴിയുമ്പോള്‍ പിണറായിക്ക് ബോധ്യമാകുമെന്ന് ചെന്നിത്തല പറഞ്ഞു.

Keywords: Ramesh Chennithala Criticized CM Pinarayi Vijayan, Thiruvananthapuram, News, Criticized, Chief Minister, Pinarayi Vijayan, Politics, Parliament Election, Drama, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia