കേരളത്തില്‍ കോവിഡ് പ്രതിരോധം പാളി; മുഖ്യമന്ത്രി ജനങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്നും രമേശ് ചെന്നിത്തല

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസര്‍കോട്: (www.kvartha.com 28.08.2021) കേരളത്തില്‍ കോവിഡ് പ്രതിരോധം പാളിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ കെ പി സി സി പ്രസിഡന്റുമായ രമേശ് ചെന്നിത്തല. 

മുഖ്യമന്ത്രിയെ കോവിഡിന്റെ കാര്യത്തില്‍ ഉപദേശിക്കുന്ന സംഘത്തെ പൊളിച്ചെഴുതണമെന്ന് പറഞ്ഞ ചെന്നിത്തല പകരം പുതിയ സംവിധാനം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. കാസര്‍കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷത്തെ അവഗണിച്ചതിനാലാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായത്. രാജ്യത്ത് തന്നെ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട് ചെയ്യുന്നത് കേരളത്തിലാണ്. കോവിഡ് വീഴ്ച ചൂണ്ടിക്കാട്ടുമ്പോള്‍ അത് രാഷ്ട്രീയ പ്രേരിതമെന്നാണ് സര്‍കാരിന്റെ കുറ്റപ്പെടുത്തല്‍.

തമിഴ്നാട്, ഡെല്‍ഹി, കര്‍ണാടക എന്നിവിടങ്ങളില്‍ എങ്ങനെ കോവിഡിനെ പ്രതിരോധിച്ചെന്ന് പരിശോധിക്കണം. കേരളത്തില്‍ എന്താണ് സംഭവിക്കുന്നതെന്നും പരിശോധിക്കണം. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്താവണം നടപടികളെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ ഡി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.
Aster mims 04/11/2022

കേരളത്തില്‍ കോവിഡ് പ്രതിരോധം പാളി; മുഖ്യമന്ത്രി ജനങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്നും രമേശ് ചെന്നിത്തല

Keywords:  Ramesh Chennithala Criticized Chief Minister, Kasaragod, News, Politics, Ramesh Chennithala, Criticism, Chief Minister, Pinarayi Vijayan, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia