Criticized | ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ തറപറ്റിക്കാമെന്നത് വെറും വ്യാമോഹമെന്ന് രമേശ് ചെന്നിത്തല
Mar 30, 2024, 15:55 IST
തിരുവനന്തപുരം: (KVARTHA) നിര്‍ണായകമായ തിരഞ്ഞെടുപ്പിനിടയില്‍ ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ തറപറ്റിക്കാമെന്ന ബിജെപി സര്‍ക്കാരിന്റെ വ്യാമോഹം നടക്കാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.
കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും 1823 കോടി രൂപ ഉടന്‍ അടയ്ക്കണമെന്ന് കാട്ടി ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കുകയും ചെയ്തത് വഴി കോണ്‍ഗ്രസിനെ ശ്വാസം മുട്ടിക്കാമെന്നാണ് ബിജെപി സര്‍ക്കാര്‍ കരുതുന്നത്. പരാജയ ഭീതി കാരണമാണ് ബിജെപി ഇതൊക്കെ ചെയ്യുന്നത്. എന്നാല്‍ ഇന്ത്യന്‍ ജനത ഇതൊന്നും അംഗീകരിക്കുകയില്ല.
ഇതിലും വലിയ പ്രതിസന്ധി തരണം ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് നരേന്ദ്ര മോദി ഓര്‍ക്കുന്നത് നന്നായിരിക്കും. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യും. അധികാരം നിലനിര്‍ത്താന്‍ എന്തൊക്കെ കുറുക്കു വഴികള്‍ നോക്കിയാലും ഇന്ത്യയിലെ ജനങ്ങള്‍ ബിജെപി സര്‍ക്കാരിനെ തൂത്തെറിയുക തന്നെ ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Keywords: Ramesh Chennithala Criticized BJP Govt, Thiruvananthapuram, News, Ramesh Chennithala, Criticized, BJP, Raid, Congress, Bank Account, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.