SWISS-TOWER 24/07/2023

Ramesh Chennithala | കോണ്‍ഗ്രസിന്റെ തലയെടുപ്പുള്ള നേതാവായിരുന്നു വക്കം പുരുഷോത്തമന്‍; അലങ്കരിച്ച പദവികള്‍ എല്ലാം ഉജ്ജ്വലമായ പ്രവര്‍ത്തന പാടവം കൊണ്ട് ജനശ്രദ്ധ ആകര്‍ഷിക്കാനും ജനങ്ങളുടെ ശക്തമായ പിന്തുണ നേടാനും കഴിഞ്ഞിട്ടുള്ള വ്യക്തിയെന്നും രമേശ് ചെന്നിത്തല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ അനുശോചിച്ച് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെ തലയെടുപ്പുള്ള നേതാവായിരുന്നു വക്കം പുരുഷോത്തമന്‍ എന്നും അലങ്കരിച്ച പദവികള്‍ എല്ലാം ഉജ്ജ്വലമായ പ്രവര്‍ത്തന പാടവം കൊണ്ട് ജനശ്രദ്ധ ആകര്‍ഷിക്കാനും ജനങ്ങളുടെ ശക്തമായ പിന്തുണ നേടാനും കഴിഞ്ഞിട്ടുള്ള വ്യക്തിയാണ് അദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു.

ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ ഒരു ഗവര്‍ണര്‍ക്ക് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമെന്ന് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. അത് മിസോറാമിലും ആന്‍ഡമാന്‍ നികോബാറിലും പോകുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്ന ഒന്നാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ഒരു മന്ത്രി എന്ന നിലയില്‍ അദ്ദേഹം നടപ്പാക്കിയ പുരോഗമനപരമായ നടപടികള്‍ എന്നും കേരളം ഓര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക തൊഴിലാളി നിയമം ഉള്‍പെടെ റാണി ചിത്ര മാര്‍ത്താണ്ഡ കായലുകള്‍ ഏറ്റെടുത്ത് പാവപ്പെട്ട തൊഴിലാളിക്ക് വിതരണം ചെയ്തതും, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ഉള്‍പെടെ നിരവധി നിയമനിര്‍മാണങ്ങള്‍ കൊണ്ടുവരുന്ന കാര്യത്തില്‍ ശ്രദ്ധേയമായ നേതൃത്വം കൊടുത്ത വ്യക്തിയുമാണ് അദ്ദേഹം. സ്പീകര്‍ എന്ന നിലയില്‍ സഭാനടപടികള്‍ നിയന്ത്രിക്കുവാനും സമയത്ത് തന്നെ സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കാനും അദ്ദേഹത്തിന് സാധിച്ചു.

പാനല്‍ ഓഫ് ചെയര്‍മാന്‍ എന്ന നിലയില്‍ ഞങ്ങളെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണെന്നും ചെന്നിത്തല പറഞ്ഞു. അന്ന് അദ്ദേഹം ലോകസഭയുടെ പാനല്‍ ഓഫ് ചെയര്‍മാന്‍ ആയിരുന്നു. ലോക്‌സഭയില്‍ ഏറ്റവും പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തെ ആയിരുന്നു രാജീവ് ഗാന്ധി ചുമതലപ്പെടുത്തിയിരുന്നത്. അത് ഭംഗിയായി നിറവേറ്റുമായിരുന്നു.

സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും പിന്നോക്കം നില്‍ക്കുന്നവര്‍ക്കും വേണ്ടി ഏറ്റവും ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച ഒരു ജനനേതാവായിരുന്നു വക്കം പുരുഷോത്തമന്‍. മികച്ച ഭരണാധികാരിയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഓര്‍മകള്‍ എന്നും കോണ്‍ഗ്രസിന് കരുത്ത് പകരും എന്ന കാര്യത്തില്‍ സംശയമില്ല.

തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി. അതോടൊപ്പം തന്നെ കെപിസിസി ജെനറല്‍ സെക്രടറിയായും എഐസിസി അംഗമായുമൊക്കെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു എന്നും ചെന്നിത്തല പറഞ്ഞു.
Aster mims 04/11/2022

Ramesh Chennithala | കോണ്‍ഗ്രസിന്റെ തലയെടുപ്പുള്ള നേതാവായിരുന്നു വക്കം പുരുഷോത്തമന്‍; അലങ്കരിച്ച പദവികള്‍ എല്ലാം ഉജ്ജ്വലമായ പ്രവര്‍ത്തന പാടവം കൊണ്ട് ജനശ്രദ്ധ ആകര്‍ഷിക്കാനും ജനങ്ങളുടെ ശക്തമായ പിന്തുണ നേടാനും കഴിഞ്ഞിട്ടുള്ള വ്യക്തിയെന്നും രമേശ് ചെന്നിത്തല


Keywords:  Ramesh Chennithala condoled death of Vakkam Purushotham, Thiruvananthapuram, News, Politics, Dead, Obituary, Ramesh Chennithala, Vakkam Purushothaman, Congress, Condolence, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia