SWISS-TOWER 24/07/2023

Ramesh Chennithala | ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമിഷന്‍ ചെയര്‍ പേര്‍സനായി നിയമിക്കാനുള്ള മന്ത്രിസഭാ ശുപാര്‍ശ തള്ളണമെന്ന് ഗവര്‍ണറോട് രമേശ് ചെന്നിത്തല

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഭരണകൂടത്തെ സംരക്ഷിക്കുന്നതിനായി മനുഷ്യാവകാശ സങ്കല്പങ്ങള്‍ക്ക് വിപരീതമായ തരത്തിലുള്ള വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ള ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമിഷന്‍ ചെയര്‍ പേര്‍സനായി നിയമിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശ സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

2018 ലെ മഹാപ്രളയം ഭരണകൂടത്തിന്റെ വീഴ്ച കൊണ്ടു സംഭവിച്ചതും മനുഷ്യ നിര്‍മിതവുമായിരുന്നുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. അന്ന് കേരള ഹൈകോടതിയുടെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാറും ഇത് സംബന്ധിച്ച പൊതു താത്പര്യ ഹര്‍ജികളിന്മല്‍ സുവോമോടോ നടപടി സ്വീകരിക്കുകയുണ്ടായി.

സംസ്ഥാനത്തെ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ ഭരണകൂടത്തിന് സംഭവിച്ച വീഴ്ച കണ്ടെത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചു. എന്നാല്‍ തുടര്‍ന്നു വന്ന ചീഫ് ജസ്റ്റിസ് ഇത് സംബന്ധിച്ച റിപോര്‍ടിന്മേല്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ചെന്നിത്തല ആരോപിച്ചു.

കോവിഡ് കാലത്ത് പൗരന്മാരുടെ വിലപ്പെട്ട ഡാറ്റ സ്പ്രിംഗളര്‍ കംപനിക്ക് മറിച്ചു കൊടുത്ത സംഭവത്തിലും ജസ്റ്റിസ് മണികുമാര്‍ നടപടി സ്വീകരിക്കാന്‍ വിസമ്മതിച്ചു. സര്‍കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിയമസഭയില്‍ വച്ച റിപോര്‍ട് ഹൈകോടതിക്ക് സമര്‍പ്പിക്കുകയും പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്.

ഈ രണ്ടു കേസുകളിലും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ് ചെയ്തത്. മാത്രമല്ല സര്‍കാരിനെതിരായി വന്ന നിരവധി അഴിമതി കേസുകളിലും തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുകയാണ് അദ്ദേഹം ചെയ്തത്.

Ramesh Chennithala | ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമിഷന്‍ ചെയര്‍ പേര്‍സനായി നിയമിക്കാനുള്ള മന്ത്രിസഭാ ശുപാര്‍ശ തള്ളണമെന്ന് ഗവര്‍ണറോട് രമേശ് ചെന്നിത്തല

ഇക്കാരണങ്ങളാല്‍ ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമിഷന്‍ ചെയര്‍പേര്‍സന്‍ ആയി നിയമിക്കാനുള്ള മന്ത്രിസഭയുടെ തീരുമാനം മനുഷ്യാവകാശ സങ്കല്പങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആ ശുപാര്‍ശ സ്വീകരിക്കരുതെന്നും രമേശ് ചെന്നിത്തല ഗവര്‍ണറോട് കത്തിലൂടെ അഭ്യര്‍ഥിച്ചു.

മാത്രമല്ല, മനുഷ്യാവകാശ സംരക്ഷണ നിയമം സെക്ഷന്‍ 4 അനുസരിച്ച് സര്‍കാരിന്റെ ശുപാര്‍ശ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനുമല്ല. ശുപാര്‍ശ തള്ളുന്നത് ഗവര്‍ണറുടെ അധികാരപരിധിയിലുള്ള കാര്യവുമാണെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.

Keywords:  Ramesh Chennithala asks Governor to reject Cabinet recommendation to appoint Justice Manikumar as Human Rights Commission Chairperson, Thiruvananthapuram, News, Politics, Ramesh Chennithala,  Governor, Letter, Allegation, Trending, Justice Manikumar, Human Rights Commission Chairperson, Politics, Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia