പിണറായി സര്‍ക്കാരിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷം; 4500 കോടി രൂപ മുടക്കി മൂവായിരം ഇലക്ട്രിക്കല്‍ ബസ് വാങ്ങാനുള്ള സര്‍ക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതിയില്‍ അഴിമതി ആരോപണവുമായി ചെന്നിത്തല; കരാര്‍ ഒപ്പിട്ടിരിക്കുന്നത് നിരോധിച്ച കമ്പനിയുമായി
Jun 28, 2020, 16:27 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 28.06.2020) പിണറായി സര്‍ക്കാരിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷം വീണ്ടും രംഗത്ത്. 4500 കോടി രൂപ മുടക്കി മൂവായിരം ഇലക്ട്രിക്കല്‍
ബസ് വാങ്ങാനുള്ള സര്‍ക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതിയില്‍ അഴിമതി ആരോപണവുമായാണ് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.
കോവിഡിന്റെ മറവില്‍ വന്‍ അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇ-മൊബിലിറ്റി പദ്ധതിക്കായി കണ്‍സള്‍ട്ടന്‍സി ഏല്‍പ്പിച്ചത് ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ കണ്‍സള്‍ട്ടന്റ് എന്ന കമ്പനിക്കാണ് . രണ്ട് വര്‍ഷത്തേക്ക് സെബി നിരോധിച്ച കമ്പനിയാണിതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി നേരിട്ടാണ് കണ്‍സള്‍ട്ടന്‍സിക്കായി കമ്പനിയുമായി കരാര്‍ ഏല്‍പ്പിച്ചത്. സത്യം കുംഭകോണം ഉള്‍പ്പെടെ ഒമ്പത് കേസുകളാണ് ഈ കമ്പനി നിലവില്‍ നേരിടുന്നത്. ടെന്‍ഡര്‍ വിളിക്കാതെയാണ് കമ്പനിക്ക് കരാര്‍ ഏല്‍പ്പിച്ചത്. 2017 മുതല്‍ കേരളം കമ്പനിക്ക് കരാര്‍ നല്‍കുന്നു. കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ സെക്രട്ടറിയേറ്റ് മാന്വല്‍ പാലിച്ചിട്ടില്ല.
ഈ കമ്പനിക്ക് കരാര്‍ നല്‍കിയത് ഗതാഗത വകുപ്പ് മന്ത്രി അറിഞ്ഞാണോയെന്ന് വ്യക്തമാക്കണം. കരാറിന് കൂട്ടു നിന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണം. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് എന്തിനാണ് ഈ കരാര്‍ കമ്പനിക്ക് നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കെ പി എം ജിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നു. സമാനമായ അഴിമതിയാണ് സ്പ്രിന്‍ക്ലറിലും ഉണ്ടായതെന്നും ചെന്നിത്തല ആരോപിച്ചു.
അടിയന്തരമായി കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട ചെന്നിത്തല അഴിമതി ആരോപണവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ പിന്നീട് വിശദീകരിക്കാമെന്നും അറിയിച്ചു. ജസ്റ്റിസ് എ പി ഷാ കമ്പനിക്കെതിരെ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. നിയമങ്ങളേയും ചട്ടങ്ങളേയും കാറ്റില്‍ പറത്തി ക്യാബിനറ്റ് പോലുമറിയാതെയാണ് കരാര്‍ നല്‍കിയിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ലണ്ടന്‍ കമ്പനിയോട് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് എന്താണ് താത്പര്യമെന്ന് വ്യക്തമാക്കണം. സാങ്കേതിക സര്‍വകലാശാലയിലെ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് കത്തയയ്ക്കും. തോട്ടപ്പള്ളിയിലെ സമരത്തെ ആക്ഷേപിക്കുന്ന തരത്തിലാണ് ഇ പി ജയരാജന്‍ പ്രസ്താവന നടത്തിയത്. ജയരാജന്‍ പ്രസ്താവന പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അതിനിടെ കേരളകോണ്‍ഗ്രസ് തര്‍ക്കത്തില്‍ അന്തിമ തീരുമാനം യു ഡി എഫ് തിങ്കളാഴ്ച എടുക്കും. യു ഡി എഫ് നിര്‍ദേശം എന്താണെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്‍ ജോസ് വിഭാഗത്തെ അറിയിച്ചിട്ടുണ്ട്. പക്ഷെ തീരുമാനം ഇതുവരെ അവര്‍ പാലിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Keywords: Ramesh Chennithala Allegation Over Scam in E-Mobility Project, Thiruvananthapuram, News, Allegation, Politics, Press meet, Ramesh Chennithala, Chief Minister, Pinarayi vijayan, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.