Ramesh Chennithala | തട്ടമിടുന്നതിനെതിരായ സി പി എം നേതാവിന്റെ പ്രസ്താവന ബോധപൂര്‍വമെന്ന് രമേശ് ചെന്നിത്തല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA.com) മുസ്ലിം സ്ത്രീകള്‍ തട്ടമിട്ടുന്നതിനെതിരായ സി പി എം നേതാവിന്റെ പ്രസ്താവന ബോധപൂര്‍വമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്തരം പ്രസ്താവനയുടെ ലക്ഷ്യം ബി ജെ പി യെ കേരളത്തില്‍ സജീവമായി നിര്‍ത്തുക എന്ന ലക്ഷൃം തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Ramesh Chennithala | തട്ടമിടുന്നതിനെതിരായ സി പി എം നേതാവിന്റെ പ്രസ്താവന ബോധപൂര്‍വമെന്ന് രമേശ് ചെന്നിത്തല

രണ്ടാം പിണറായി സര്‍കാരിന്റെ പിറവിക്ക് കാരണങ്ങളില്‍ ഒന്ന് ബിജെപിയുമായുള്ള രഹസ്യധാരണ തന്നെയാണ്. കോണ്‍ഗ്രസ് മുക്ത ഭാരതം ലക്ഷ്യം വെച്ച് നിങ്ങുന്ന ബിജെപിയെ സജീവമാക്കി നിര്‍ത്തിയാല്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ നേട്ടം കൊയ്യാമെന്ന ചിന്ത തന്നെയാണ് ഇത്തരം തരംതാണ പ്രസ്താവനകള്‍ക്ക് പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു.

ഒരാള്‍ തട്ടമിടണോ വേണ്ടയോ എന്നത് വിശ്വാസപരവും വ്യക്തിപരവുമായ കാര്യങ്ങളാണ്, അതെങ്ങനെയാണ് പുരോഗമനവുമായി ബന്ധിപ്പിക്കാന്‍ കഴിയുക എന്നും ചെന്നിത്തല ചോദിച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യത്തിലും ഇതേ നിലപാടാണ് സി പി എം ഉയര്‍ത്തിയത്. ഇക്കാര്യങ്ങളിലെല്ലാം സി പി എമിന് രഹസ്യ അജന്‍ഡകളാണുള്ളതെന്നു വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.

ബിജെപിയുടെ ഘടകക്ഷിയായ ജെഡിഎസ് മന്ത്രി ഇപ്പോഴും തുടരുന്നതും ബി ജെ പി സംസ്ഥാന പ്രസിഡന്റിനെതിരായ കുഴല്‍പ്പണക്കേസും നയതന്ത്ര സ്വര്‍ണക്കടത്ത് കേസും ആവിയായതും ലാവലിന്‍ കേസ് നിരന്തരം മാറ്റിവെയ്ക്കുന്നതുമൊക്കെ കൂട്ടിവായിച്ചാല്‍ സംസ്ഥാന നേതാവിന്റെ പ്രസ്താവനയുടെ ലക്ഷ്യമെന്താണെന്ന് ബോധ്യമാകുമെന്നും ചെന്നിത്തല പറഞ്ഞു.

Keywords:  Ramesh Chennithala Against CPM Leaders Controversial Speech, Thiruvananthapuram, News, Ramesh Chennithala, Criticized, Religion, Statement, CPM, Muslim Woman, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia