Rest Centre | വഴിയോര വിശ്രമകേന്ദ്രം: വസ്തുക്കളുടെ കമ്പോള വില നിശ്ചയിച്ചിട്ടില്ല എന്ന കംപനിയുടെ വാദം പച്ചക്കള്ളമെന്ന് രമേശ് ചെന്നിത്തല; ധാരാണാപത്രം പുറത്ത് വിടണമെന്ന് ആവശ്യം
Mar 5, 2023, 16:03 IST
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) വഴിയോരവിശ്രമ കേന്ദ്രത്തെ സംബന്ധിച്ച ഓകില്‍ കംപനിയുടെ നിഷേധ കുറിപ്പിലെ, ആലപ്പുഴയിലെയും കാസര്‍കോടിലെയും വസ്തുക്കളുടെ കമ്പോളവില നിശ്ചയിച്ചിട്ടില്ല എന്ന വാദം പച്ചക്കള്ളമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതിന്റെ കമ്പോളവില നിശ്ചയിച്ചതിന്റെ കുറിപ്പ് സര്‍കാര്‍ ഉത്തരവില്‍ പറയുന്നുണ്ടെന്നും അദ്ദഹം വ്യക്തമാക്കി.

25-05-22 ലെ മന്ത്രിസഭയിലേക്കുള്ള നടപടിക്കുറിപ്പില്‍ 18-ാം പാരയില്‍ പത്താമത്തെ ഐറ്റത്തില്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപല്‍ സെക്രടറിയുടെ അധ്യക്ഷതയില്‍ 28-7-22 ന് കൂടിയ യോഗത്തില്‍, ആലപ്പുഴയിലെ വസ്തുവിന് 45 കോടിയും കാസര്‍കോട്ടെ വസ്തുവിന് ഏഴു കോടി 35 ലക്ഷവും നിശ്ചയിച്ചതായി പറയുന്നുണ്ട്.
തൊട്ടടുത്ത ദിവസം 29-07- 22 ല്‍ ഇറങ്ങിയ സര്‍കാര്‍ ഉത്തരവിന്റെ നാലാം പാരയിലും കാസര്‍കോട് വസ്തുവിന്റെ കമ്പോളവില അഞ്ചു കോടി 77 എന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഭൂമിയില്‍ പദ്ധതി തുടങ്ങാന്‍ ഒകിലിനു കമ്പോള വില ഗ്രാന്റായി നല്‍കണമെന്നും തീരുമാനിക്കുന്നു. ഈ പ്രത്യേക താത്പര്യമെന്തിനെന്ന് മനസ്സിലാകുന്നില്ല. ഇതെല്ലാം പുറത്ത് വരേണ്ടിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ഇവിടെ സര്‍കാര്‍ കംപനിയായി ഓകില്‍ വരുന്നു അതിന്റെ കീഴില്‍ രണ്ട് സ്വകാര്യ കംപനി വരുന്നു ഇതിലെല്ലാം ദുരൂഹതയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. സര്‍കാരിന്റെ കീഴിലെ കംപനിയാണ് ഓകില്‍ എങ്കില്‍ ഓകിലിന്റെ കീഴിലുള്ള റെസ്റ്റ് സ്റ്റോപ് പ്രൈവറ്റ് ലിമിറ്റഡും റിയല്‍ എസ്‌റ്റേറ്റ് ട്രസ്റ്റുമായി ഓകിലിന്റെ കരാര്‍ എന്താണെന്നും ചെന്നിത്തല ചോദിച്ചു.
ഇതെല്ലാം അറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ട് സ്വകാര്യ കംപനിയുമായി ഓകില്‍ ഉണ്ടാക്കിട്ടുള്ള ധാരാണപത്രം പുറത്ത് വിടണമെന്നും അതോട് കൂടി കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപല്‍ സെക്രടറിയുടെ അധ്യക്ഷതയിലാണ് ഈ യോഗം നടന്നത് എന്നത് ശ്രദ്ധേയമാണ്.
മാത്രമല്ല 100 % സര്‍കാര്‍ ഹോള്‍ഡിംഗ് കംപനിയില്‍ സ്മാര്‍ട് സിറ്റിയില്‍ നിന്നും പുറത്താക്കിയ ആളെ വിജിലന്‍സ് ക്ലിയറന്‍സ് പോലുമില്ലാതെ എങ്ങനെ നിയമിച്ചു എന്നും അദ്ദേഹം ചോദിച്ചു. ഞാന്‍ ഉന്നയിച്ച പത്ത് ചോദ്യങ്ങളില്‍ കമ്പോള വില നിശ്ചയിച്ചു എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഇല്ലെന്ന ഒറ്റ ചോദ്യത്തിനാണ് ഓകില്‍ കംപനി മറുപടി പറഞ്ഞത്.
അത് തന്നെ പച്ച കള്ളമാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും, സര്‍കാര്‍ ഭൂമി സ്വകാര്യ കംപനികള്‍ക്ക് വിട്ടുകൊടുക്കുന്ന ഈ കൊള്ളയില്‍ നിന്ന് സര്‍കാര്‍ പിന്‍മാറണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
Keywords: Ramesh Chennithala About Public Rest Centre, Thiruvananthapuram, News, Politics, Ramesh Chennithala, Kasaragod, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.