Ramesh Chennithala | യുഡിഎഫ് എം എല്‍ എമാരെ വാച് ആന്‍ഡ് വാര്‍ഡ് കയ്യേറ്റം ചെയ്‌തെന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
Mar 15, 2023, 17:00 IST
തിരുവനന്തപുരം: (www.kvartha.com) നിയമസഭയില്‍ യുഡിഎഫ് എം എല്‍ എമാരെ വാച് ആന്‍ഡ് വാര്‍ഡ് കയ്യേറ്റം ചെയ്‌തെന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. സംഭവത്തെ ശക്തമായി അപലപിച്ച അദ്ദേഹം കുറ്റക്കാരായവരെ മാറ്റി നീതിയുക്തമായ ഒരന്വേഷണം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
നിയമസഭയില്‍ സ്പീകര്‍ നിരന്തരം പ്രതിപക്ഷത്തെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് യു ഡി എഫ് എം എല്‍ എ മാര്‍ സ്പീകറുടെ ഓഫീസ് പ്രതിഷേധ സൂചകമായി ഉപരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സമാധാനപരായ പ്രതിഷേധത്തെ ചില ഭരണകക്ഷി എം എല്‍ എ മാരുടെ താളത്തിനൊപ്പം തുളളി പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ കയ്യേറ്റം ചെയ്ത നടപടി അങ്ങേയറ്റം അപലപനീയമാണ്.
റൂള്‍ 50 പ്രതിപക്ഷത്തിന്റെ അവകാശമാണ് അതിനെ നിരന്തരം അവഗണിക്കുകയും പ്രതിപക്ഷത്തെ അവഹേളിക്കുകയും ചെയ്യുന്ന നടപടി സ്പീകര്‍ അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സ്പീകര്‍ പ്രതിപക്ഷ അവകാശം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടയാളാണ്. അല്ലാതെ ഭരണപക്ഷത്തിനൊപ്പം തുള്ളേണ്ട ആളല്ല. നിലവിട്ട് പെരുമാറുന്ന ചില മന്ത്രിമാരുടെ നടപടിയും അംഗീകരിക്കാന്‍ കഴിയില്ല. സഭ സുഗമമായി നടത്തിക്കൊണ്ട് പോകേണ്ടതിന്റെ കൂടുതല്‍ ഉത്തരവാദിത്വം ഭരണപക്ഷത്തിനുണ്ടെന്ന കാര്യം ആരും വിസ്മരിക്കരുത്. അതോടൊപ്പം പ്രതിപക്ഷത്തിന്റെ ന്യായമായ അവകാശങ്ങളെ പൂര്‍ണമായും സംരക്ഷിക്കേണ്ട ബാധ്യത കൂടി സ്പീകര്‍ക്കാണെന്നും ചെന്നിത്തല പറഞ്ഞു.
Keywords: Ramesh Chennithala demands comprehensive investigation into the incident of Watch and Ward assault on UDF MLAs, Thiruvananthapuram, News, Politics, Congress, Ramesh Chennithala, Allegation, Probe, Kerala.
നിയമസഭയില്‍ സ്പീകര്‍ നിരന്തരം പ്രതിപക്ഷത്തെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് യു ഡി എഫ് എം എല്‍ എ മാര്‍ സ്പീകറുടെ ഓഫീസ് പ്രതിഷേധ സൂചകമായി ഉപരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സമാധാനപരായ പ്രതിഷേധത്തെ ചില ഭരണകക്ഷി എം എല്‍ എ മാരുടെ താളത്തിനൊപ്പം തുളളി പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ കയ്യേറ്റം ചെയ്ത നടപടി അങ്ങേയറ്റം അപലപനീയമാണ്.
റൂള്‍ 50 പ്രതിപക്ഷത്തിന്റെ അവകാശമാണ് അതിനെ നിരന്തരം അവഗണിക്കുകയും പ്രതിപക്ഷത്തെ അവഹേളിക്കുകയും ചെയ്യുന്ന നടപടി സ്പീകര്‍ അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Keywords: Ramesh Chennithala demands comprehensive investigation into the incident of Watch and Ward assault on UDF MLAs, Thiruvananthapuram, News, Politics, Congress, Ramesh Chennithala, Allegation, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.