ADVERTISEMENT
കോഴിക്കോട്: (www.kvartha.com 11.05.2021) സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച. മാസപ്പിറവി ദൃശ്യമാവാത്തതിനാൽ ശവ്വാല്‍ ഒന്ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ മഹല്ല് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍, സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീല്‍ അല്‍ബുഖാരി, പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർ, കേരള ഹിലാൽ കമിറ്റി ചെയർമാൻ എം മുഹമ്മദ് മദനി എന്നിവർ അറിയിച്ചു.
ഒരു മാസം നീണ്ടു നിന്ന പുണ്യ വൃതാനുഷ്ടാനത്തിന് ശേഷം വിശ്വാസികൾ പെരുന്നാളിനെ സ്വീകരിക്കാൻ ഒരുങ്ങുകയാണ്. കോവിഡ് മഹാമാരി ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലും ലോക് ഡൗൺ നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ വർഷത്തെ പോലെതന്നെ ഇത്തവണയും ആഘോഷങ്ങൾ വീടുകളിൽ മാത്രമായി ഒതുങ്ങും. ബന്ധുക്കളുടെയും അയൽ വീടുകളിലേക്കുമുള്ള സന്ദർശനവും മുടങ്ങും. പള്ളികളെല്ലാം പൂട്ടികിടക്കുന്നതിനാൽ പെരുന്നാൾ നിസ്‌കാരവും ഉണ്ടാവില്ല.
റമദാൻ വൃതം പകുതി പിന്നിട്ടപ്പോഴാണ് സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം റമദാൻ മുഴുവൻ ലോക് ഡൗൺ മൂലം അടച്ചു പൂട്ടിയിരുന്നെങ്കിൽ ഇത്തവണ കുറച്ചു ദിവസമെങ്കിലും പള്ളികളിൽ ആരാധനകൾ നിർവഹിക്കാൻ കഴിഞ്ഞിരുന്നു. ദുരിതങ്ങളിൽ നിന്ന് മോചനത്തിനായുള്ള പ്രാർഥനയുമായാണ് പെരുന്നാളിനെ വിശ്വാസികൾ വരവേൽക്കുക.
Keywords: News, Kozhikode, Ramadan, State, Kerala, Celebration, Top-Headlines, Ramadhan on Thursday in the state.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

