Ramachandran Kadnapallali | അധികാര ദുര്‍വിനിയോഗം നടത്താന്‍ മാത്രമല്ല, എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനും കേന്ദ്രസര്‍കാര്‍ ഹീനമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു: രാമചന്ദ്രന്‍ കടന്നപ്പളളി
Apr 3, 2023, 07:22 IST
കണ്ണൂര്‍: (www.kvartha.com) കോണ്‍ഗ്രസ് എസ് ജില്ലാ വൈസ് പ്രസിഡണ്ടായിരുന്ന ഇ ജനാര്‍ദനന്റെ രണ്ടാം ചരമവാര്‍ഷിക സമ്മേളനം കണ്ണൂര്‍ ശിക്ഷക് സദനില്‍ കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ഭരണാധികാരം ദുര്‍വിനിയോഗം ചെയ്യുക മാത്രമല്ല, എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനും ഏത് ഹീനമായ മാര്‍ഗങ്ങളും കൈക്കൊള്ളാന്‍ യാതൊരു മടിയുമില്ലായെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് കേന്ദ്ര ഭരണാധികാരികളെന്ന് കടന്നപ്പള്ളി ചൂണ്ടിക്കാട്ടി. ഭരണഘടന മൂല്യങ്ങളോ ജനാധിപത്യ സംവിധാനമോ സംരക്ഷിക്കുകയല്ല, മറിച്ച് സംഹരിക്കുകയാണ് തങ്ങളുടെ ജോലിയെന്ന് കരുതുന്ന ഒരു ഭരണ ഭീകരതയുടെ രൗദ്ര ഭാവങ്ങള്‍ ജനാധിപത്യ ഭാരതം തല താഴ്ത്തി നില്‍ക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കും ഭരണഘടനാ സംവിധാനങ്ങള്‍ക്കും കരുത്തും ശക്തിയും പകര്‍ന്നു നല്‍കിയിരുന്ന നേതാവായിരുന്നു ഇ ജനാര്‍ദനന്‍ എന്ന് കടന്നപ്പള്ളി അനുസ്മരിച്ചു.
ജില്ലാ പ്രസിഡന്റ് കെ കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എം എല്‍ എ അനുസ്മരണ പ്രഭാഷണം നടത്തി. ഏഴ് വിദ്യാര്‍ഥികള്‍ക്ക് ചടങ്ങില്‍വെച്ച് ഇ ജെ സ്മാരക വിദ്യാഭ്യാസ സഹായനിധി നല്‍കി.
സംസ്ഥാന ജെനറല്‍ സെക്രടറി ഇ പി ആര്‍ വേശാല, യു ബാബു ഗോപിനാഥ്, എം ഉണ്ണികൃഷ്ണന്‍, കെ പി ദിലീപ്, കെ സി സോമന്‍ നമ്പ്യാര്‍, കെ വി ദേവദാസ്, സന്തോഷ് കാല, കെ എം വിജയന്‍, കെ വി ഗിരീഷ്, പി എം രാജീവ്, റെനീഷ് മാത്യു, വി രഘൂത്തമന്‍, ഗോപി കൃഷ്ണന്‍, മുഹമ്മദ് കുഞ്ഞി, രാജീവ് കീഴ്ത്തള്ളി, തമ്പാന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: News, Kerala, State, Kannur, MLA, Criticism,Central Government, Congress, Politics, Party, Central government suppressing dissenting voices: Ramachandran Kadnapallali.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.