Double ISmart | റാം പൊതിനേനിയും സംവിധായകന്‍ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്ന 'ഡബിള്‍ ഐ സ്മാര്‍ട്' ഓഗസ്റ്റ് 15-ന് തിയേറ്ററുകളിലെത്തും
ചിത്രത്തിന്റെ പോസ്റ്ററില്‍ പുതിയൊരു ഗെറ്റപ്പിലാണ് റാം പ്രത്യക്ഷപ്പെട്ടത്. ബാക് ഗ്രൗന്‍ഡില്‍ ശിവലിംഗവും കാണാം
ബിഗ് ബുള്‍ എന്ന ഗംഭീര കഥാപാത്രവുമായി സഞ്ജയ് ദത്തും എത്തുന്നുണ്ട്
കാവ്യ താപര്‍ ആണ് നായിക
കൊച്ചി: (KVARTHA) റാം പൊതിനേനിയും സംവിധായകന്‍ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്ന 'ഡബിള്‍ ഐ സ്മാര്‍ട്' ഓഗസ്റ്റ് 15-ന് തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ പോസ്റ്ററില്‍ പുതിയൊരു ഗെറ്റപ്പിലാണ് റാം പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററിന്റെ ബാക് ഗ്രൗന്‍ഡില്‍ ശിവലിംഗവും കാണാം.
ബ്ലോക് ബസ്റ്റര്‍ ചിത്രം 'ഐ സ്മാര്‍ട് ശങ്കര്‍' തിയേറ്ററുകളില്‍ എത്തിയിട്ട് നാല് വര്‍ഷങ്ങള്‍ തികയുമ്പോഴാണ് റാം പൊതിനേനിയും സംവിധായകന്‍ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്ന 'ഡബിള്‍ ഐ സ്മാര്‍ട്' റിലീസ് ചെയ്യുന്നത്. പുരി കണക്ട്‌സിന്റെ ബാനറില്‍ പുരി ജഗനാഥും ചാര്‍മി കൗറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ചിത്രത്തിന്റെ ഓരോ പുതിയ അപ് ഡേറ്റുകളുമായി അണിയറപ്രവര്‍ത്തകര്‍ വരും ദിവസങ്ങളില്‍ എത്തും. കാവ്യ താപര്‍ ആണ് നായിക. ചിത്രത്തില്‍ ബിഗ് ബുള്‍ എന്ന ഗംഭീര കഥാപാത്രവുമായി സഞ്ജയ് ദത്തും എത്തുന്നുണ്ട്. ഐ സ്മാര്‍ട് ശങ്കര്‍ പോലെ തന്നെ ഡബിള്‍ ഐ സ്മാര്‍ടിലും ആക്ഷന്‍ പാകഡ് ക്ലൈമാക്‌സ് രംഗങ്ങള്‍ പ്രതീക്ഷിക്കാം. ആദ്യ ഭാഗത്തേക്കാള്‍ വലിയ കാന്‍വാസില്‍ ചിത്രം എത്തുമ്പോള്‍ ഇരട്ടി എന്റര്‍ടെയിന്‍മെന്റാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
റാമിന്റെ ആരാധകര്‍ക്കുള്ള മികച്ച വിരുന്നായിരുന്നു ചിത്രത്തിന്റെ ടീസര്‍. ഛായാഗ്രഹണം - സാം കെ നായിഡു, ഗിയാനി ഗിയാനെല്ലി , മ്യൂസിക് - മണി ശര്‍മ , സ്റ്റണ്ട് ഡയറക്ടര്‍ - കെച്ച, റിയല്‍ സതീഷ്, പി ആര്‍ ഒ - ശബരി