സംസ്ഥാനത്ത് ഒഴിവു വരുന്ന 3 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12-ന്
Mar 17, 2021, 16:27 IST
തിരുവനന്തപുരം: (www.kvartha.com 17.03.2021) സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12-ന് നടക്കും. ഏപ്രില്‍ 12ന് വൈകിട്ട് അഞ്ചു മണിക്ക് തന്നെ വോട്ടെണ്ണലും നടക്കും. വയലാര്‍ രവി, പി വി അബ്ദുല്‍ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും തെരഞ്ഞെടുപ്പ് നടക്കുക.
കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും സി പി ഐ എമിന്റെയും ഓരോ സീറ്റുകളാണ് ഒഴിവു വരുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം വച്ച് എല്‍ ഡി എഫിന് രണ്ടു സീറ്റിലും യു ഡി എഫിന് ഒരു സീറ്റിലുമാണ് വിജയിക്കാനാവുക.
Keywords: Rajya Sabha elections for three seats in kerala will be held on April 12, Thiruvananthapuram, News, Politics, Rajya Sabha, Election, Voters, Kerala.
മാര്‍ച്ച് 24 ന് ഇതിന്റെ വിജ്ഞാപനം പുറപ്പെടുവിക്കും. 31 വരെ നാമനിര്‍ദേശ പത്രിക സമര്‍പിക്കാം. ഏപ്രില്‍ മൂന്നിന് സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ അഞ്ച് വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 12 ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് നാലുമണിവരെയാണ് വോടെടുപ്പ്.

Keywords: Rajya Sabha elections for three seats in kerala will be held on April 12, Thiruvananthapuram, News, Politics, Rajya Sabha, Election, Voters, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.