Rajnath Singh | അനില്‍ ആന്റണിയുടെ ഭാവി ബിജെപിയുടെ കയ്യില്‍ സുരക്ഷിതം; എകെ ആന്റണി നല്ല മനുഷ്യന്, അദ്ദേഹത്തോട് ബഹുമാനം ഉണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്
Apr 18, 2024, 18:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാഞ്ഞിരപ്പള്ളി: (KVARTHA) എകെ ആന്റണിയോട് ഒരു കാര്യം പറയാനുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.
മകന് അനില്‍ ആന്റണിയുടെ ഭാവി ബിജെപിയുടെ കയ്യില്‍ സുരക്ഷിതമാണെന്ന വാര്‍ത്തയാണ് ആ കാര്യമെന്നും അദ്ദേഹം പറഞ്ഞു.
മകന് അനില്‍ ആന്റണിയുടെ ഭാവി ബിജെപിയുടെ കയ്യില്‍ സുരക്ഷിതമാണെന്ന വാര്‍ത്തയാണ് ആ കാര്യമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എകെ ആന്റണി നല്ല ഒരു മനുഷ്യനാണ്. അദ്ദേഹത്തോടു ബഹുമാനവും ഉണ്ടെന്നും മന്ത്രി പറഞ്ഞു.
പക്ഷേ, സ്വന്തം മകന് തോല്‍ക്കണം എന്ന് അദ്ദേഹം പറഞ്ഞതിലൂടെ ആ ബഹുമാനത്തിന് അല്പം കുറവുണ്ടായി. എന്നാല്‍ പാര്‍ടി സമ്മര്‍ദങ്ങളെ തുടര്‍ന്നാവാം അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്.
പക്ഷേ, സ്വന്തം മകന് തോല്‍ക്കണം എന്ന് അദ്ദേഹം പറഞ്ഞതിലൂടെ ആ ബഹുമാനത്തിന് അല്പം കുറവുണ്ടായി. എന്നാല്‍ പാര്‍ടി സമ്മര്‍ദങ്ങളെ തുടര്‍ന്നാവാം അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്.
എങ്കിലും സ്വന്തം മകന്റെ ഉയര്ചയ്ക്കൊപ്പം മനസ്സുകൊണ്ട് കൂടെ നില്ക്കുമെന്നു തന്നെയാണു ഞങ്ങളുടെ പ്രതീക്ഷ എന്നും മന്ത്രി പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ നടന്ന യോഗത്തില്‍ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിഎ സൂരജ് അധ്യക്ഷത വഹിച്ചു.
Keywords: Rajnath Singh Endorses Anil Antony's Secure Future in the BJP, Kottayam, News, Rajnath Singh, Anil Antony, Candidate, NDA, Politics, AK Antony, Anil Antony, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.