Rajmohan Unnithan | തരൂര്‍ വിഷയത്തില്‍ പരാതിയുമായി എം കെ രാഘവന്‍ എം പി മുന്നോട്ട് പോകരുതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

 


തിരുവനന്തപുരം: (www.kvartha.com) ശശി തരൂര്‍ വിഷയത്തില്‍ പരാതിയുമായി എം കെ രാഘവന്‍ എം പി മുന്നോട്ട് പോകരുതെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എം കെ രാഘവന്‍ പരാതിക്കാരനാവുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ 14 ജില്ലകളിലും ജില്ലാ കോണ്‍ഗ്രസ് കമിറ്റികളുണ്ട്. ശശി തരൂരിന് പരിപാടിയില്‍ പങ്കെടുക്കണമെന്ന് താല്‍പര്യമുണ്ടെങ്കില്‍ അവരെ അറിയിച്ചാല്‍ അവര്‍ സ്വീകരിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Rajmohan Unnithan | തരൂര്‍ വിഷയത്തില്‍ പരാതിയുമായി എം കെ രാഘവന്‍ എം പി മുന്നോട്ട് പോകരുതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കോഴിക്കോട് തരൂര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പരാതി നല്‍കുമെന്ന് എം കെ രാഘവന്‍ എംപി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉണ്ണിത്താന്റെ പ്രതികരണം.

സംഭവം അതീവ ഗൗരവകരം എന്നും ഇക്കാര്യം അന്വേഷിക്കാന്‍ കെ പി സി സി കമീഷനെ നിയോഗിക്കണമെന്നും എം കെ രാഘവന്‍ എം പി ആവശ്യപ്പെട്ടിരുന്നു. അന്വേഷണ കമീഷനെ നിയോഗിച്ചാല്‍ തെളിവ് നല്‍കാന്‍ തയാറെന്നും അല്ലാത്ത പക്ഷം അറിയുന്ന കാര്യങ്ങള്‍ തുറന്ന് പറയേണ്ടി വരുമെന്നും രാഘവന്‍ വ്യക്തമാക്കിയിരുന്നു.

യൂത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂരും ആവശ്യപ്പെട്ടു. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ പാടില്ലായിരുന്നു എന്നാണ് തരൂര്‍ പറഞ്ഞത്.

Keywords: Rajmohan Unnithan says MK Raghavan should not forward complaint on Shashi Tharoor issue, Thiruvananthapuram, News, Politics, Congress, Shashi Taroor, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia