Vande Bharat | 'വന്ദേഭാരത് ട്രെയിനുകള്‍ ആരുടെയെങ്കിലും കുടുംബസ്വത്താണെന്ന് അഹങ്കരിക്കരുത്'; കേന്ദ്രമന്ത്രി വി മുരളീധരനെ വേദിയിലിരുത്തി രാജ് മോഹന്‍ ഉണ്ണിത്താന്‍

 


കാസര്‍കോട്: (www.kvartha.com) കേരളത്തിന് കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ വേണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി. രാജ്യം ഭരിക്കുന്നവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ അംഗീകരിക്കുമെന്നും എന്നാല്‍ ഇത് ആരുടെയെങ്കിലും കുടുംബസ്വത്താണെന്ന് അഹങ്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്രമന്ത്രി വി മുരളീധരനെ വേദിയില്‍ ഇരുത്തിയായിരുന്നു ഉണ്ണിത്താന്റെ വിമര്‍ശനം. കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ കാസര്‍കോട്ട് ഫ് ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉണ്ണിത്താന്റെ വാക്കുകള്‍:

29 സംസ്ഥാനങ്ങളുള്ള ഇന്‍ഡ്യയില്‍, 400 വന്ദേഭാരത് ട്രെയിനുകള്‍ ആരംഭിക്കുമ്പോള്‍ 10 ട്രെയിനുകളെങ്കിലും കേരളത്തിന് അനുവദിച്ചു തരാനുള്ള സന്മനസ്സ് കേന്ദ്രസര്‍കാര്‍ കാണിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. 

Vande Bharat | 'വന്ദേഭാരത് ട്രെയിനുകള്‍ ആരുടെയെങ്കിലും കുടുംബസ്വത്താണെന്ന് അഹങ്കരിക്കരുത്'; കേന്ദ്രമന്ത്രി വി മുരളീധരനെ വേദിയിലിരുത്തി രാജ് മോഹന്‍ ഉണ്ണിത്താന്‍


ജനങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണം ഉപയോഗിച്ച് കാലാകാലങ്ങളില്‍ രാജ്യം ഭരിക്കുന്നവര്‍, ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ നമ്മളവരെ പിന്തുണയ്ക്കും. എന്നാല്‍ ഇത് ആരുടെയെങ്കിലും കുടുംബസ്വത്താണെന്ന് ആരും അഹങ്കരിക്കരുത്. നമ്മുടെ രാജ്യം ഭരിക്കുന്നവര്‍ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും അംഗീകരിക്കും, അവരെ അനുമോദിക്കും - രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

രാജ്‌മോഹന്‍ ഉണ്ണിത്താന് ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും കേരളത്തിന് അര്‍ഹമായതെല്ലാം കേന്ദ്രം നല്‍കുമെന്നും മറുപടി പ്രസംഗത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. അദ്ദേഹം നാനൂറില്‍ പത്തേ ചോദിച്ചിട്ടുള്ളൂവെന്നും നരേന്ദ്ര മോദി സര്‍കാരില്‍ നിന്ന് കേരളത്തിന് അര്‍ഹമായതെല്ലാം കിട്ടുമെന്നും മുരളീധരന്‍ പറഞ്ഞു.

വേഗം കൂടിയ ട്രെയിനുകളാണ് കേരളത്തിന് ആവശ്യമെന്ന് മന്ത്രി വി അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. അത്തരം ട്രെയിനുകള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നതിന്റെ തെളിവാണ് വന്ദേഭാരതിന്റെ വിജയമെന്നും ഇതുകൊണ്ടാണ് കേരളം കെ റെയില്‍ പോലുള്ള പദ്ധതികള്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി.

Keywords: Rajmohan Unnithan  MP  demands more Vande Bharat trains for Kerala, Kasaragod, Politics, News, MP Rajmohan Unnithan, Vande Bharat Trains, V Muralidharan, Minister, Flag Off, PM Narendra Modi, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia