Rajmohan Unnithan | പിണറായി സര്‍കാര്‍ ജനങ്ങളെ മറന്ന് പാര്‍ടിയിലെ കുറ്റക്കാരെ സംരക്ഷിക്കുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി
Nov 11, 2022, 20:07 IST
കണ്ണൂര്‍: (www.kvartha.com) പിണറായി സര്‍കാര്‍ ജനങ്ങളെ മറന്ന് പാര്‍ടിയിലെ കുറ്റക്കാരെ സംരക്ഷിക്കുന്നതിനാല്‍ കേരളത്തിലെ ജനങ്ങള്‍ വിമോചന സമരത്തിന്റെ മാനസികാവസ്ഥയിലാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. വിലക്കയറ്റത്തിനും ഇടതു സര്‍കാരിന്റെ സ്വജന പക്ഷപാതിത്വത്തിനും പിന്‍വാതില്‍ നിയമനത്തിനുമെതിരെ ജില്ലാ കോണ്‍ഗ്രസ് കമിറ്റിയുടെ നേതൃത്വത്തില്‍ പൗരവിചാരണയെന്ന പേരില്‍ നടത്തിയ കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമോചന സമരത്തോട് ഞങ്ങള്‍ക്ക് യോജിപ്പില്ലെങ്കിലും കേരളം അതിഭീകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. 1957 ലെ ഇഎംഎസ് ഭരണത്തിന് ശേഷം ഇത് പോലുള്ള ഒരു സര്‍കാരിനെ കേരളം കണ്ടിട്ടില്ല. സംസ്ഥാന ഖജനാവിനെ ധൂര്‍ത്തടിച്ചു കൊണ്ടാണ് മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും വിദേശത്ത് ടൂര്‍ നടത്തിയത്. ഗവര്‍ണര്‍ തെറ്റായ തീരുമാനങ്ങള്‍ എടുത്താല്‍ അതിനെ തെറ്റാണെന്ന് പറയാനും എതിര്‍ക്കാനുള്ള ആര്‍ജവവും കോണ്‍ഗ്രസിനുണ്ട്.
കലാമണ്ഡലം സര്‍വകലാശാല വിസിയെ മാറ്റി വിഎന്‍ വാസവനെ നിയമിക്കാന്‍ എന്തു യോഗ്യതയാണ് വാസവനുള്ളതെന്ന് ജനങ്ങള്‍ക്കറിയാം. സര്‍കാര്‍ നിയമനങ്ങള്‍ പി എസ് എസിക്ക് വിടാന്‍ മടിക്കുന്നത് സര്‍വകലാശാലകളിലും മറ്റിടങ്ങളിലും സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും ജോലി നല്‍കുന്നതിനാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ഡിസിസി അധ്യക്ഷന്‍ മാര്‍ടിന്‍ ജോര്‍ജ് അധ്യക്ഷനായി. അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, സോണി സെബാസ്റ്റ്യന്‍, സജീവ് മാറോളി, വിഎ നാരായണന്‍, പിടി മാത്യു, പ്രൊഫ. എഡി മുസ്ത്വഫ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kannur, Top-Headlines, Political-News, Politics, Congress, CPM, LDF, UDF, Rajmohan Unnithan against LDF.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.