കുടുംബക്കാരുടെ മദ്യപാനം നിര്‍ത്തിയിട്ട് മതി സുധീരന്‍ നാട്ടുകാരെ നന്നാക്കാന്‍: രാജ് കുമാര്‍ ഉണ്ണി

 


തിരുവനന്തപുരം: (www.kvartha.com 11/02/2015) കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ കടുത്ത വിമര്‍ശനവുമായി ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജ് കുമാര്‍ ഉണ്ണി രംഗത്ത്.

സുധീരന്‍  സ്വന്തം കുടുംബത്തിലെ മദ്യപാന ശീലമാണ്  ആദ്യം നിര്‍ത്തേണ്ടത്.  പിന്നീടാണ് നാട്ടുകാരെ നന്നാക്കാന്‍ ഇറങ്ങേണ്ടതെന്നും രാജ് കുമാര്‍  ഉണ്ണി പറഞ്ഞു. സുധീരന്റെ ഭാര്യാ സഹോദരി ബേബി രാധാകൃഷ്ണന് ചേലക്കര, തിരുവില്വാമല, ഒറ്റപ്പാലം, ഒല്ലൂര്‍ എന്നിവിടങ്ങളില്‍ ബാറുകള്‍ ഉണ്ടെന്നും രാജ് കുമാര്‍ ഉണ്ണി ആരോപിച്ചു.

കുടുംബക്കാരുടെ മദ്യപാനം നിര്‍ത്തിയിട്ട് മതി സുധീരന്‍ നാട്ടുകാരെ നന്നാക്കാന്‍: രാജ് കുമാര്‍ ഉണ്ണി1991 മുതല്‍ 2001 ഡിസംബര്‍ വരെ സുധീരന്‍ ഉപയോഗിച്ച അംബാസഡര്‍ കാര്‍ തൃശൂര്‍ ജില്ലയിലെ മദ്യശാലയുമായി ബന്ധപ്പെട്ട ഒരാളുടെ കാറാണ്.  അയാളുടെ പേര് സുധീരന്‍ വെളിപ്പെടുത്താന്‍ തയ്യാറാകണമെന്നും രാജ് കുമാര്‍ ഉണ്ണി പറഞ്ഞു. വ്യവസായി  ഗോകുലം ഗോപാലനെ പരസ്യമായി അധിക്ഷേപിച്ചത് ശരിയായില്ലെന്നും രാജകുമാര്‍ ഉണ്ണി അഭിപ്രായപ്പെട്ടു.

അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണം സുധീരന്‍ നിഷേധിച്ചു. തന്നെക്കുറിച്ച് ജനങ്ങള്‍ക്കറിയാമെന്ന് പറഞ്ഞ സുധീരന്‍ ബാറുടമകള്‍ വിമര്‍ശനമുന്നയിക്കുന്നത് സ്വാഭാവികമാണെന്നും  ബന്ധുക്കള്‍ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം തനിക്കല്ലെന്നും വ്യക്തമാക്കി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Rajkumar Unni,Thiruvananthapuram, Criticism, Allegation, V.M Sudheeran, Sisters, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia