Trolled | 'ഇങ്ങനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും'; യോഗി ആദിത്യനാഥിന്റെ കാലില്‍ തൊട്ടുവണങ്ങുന്ന നടന്‍ രജനികാന്തിനെ ട്രോളി മന്ത്രി വി ശിവന്‍കുട്ടി; പോസ്റ്റ് വൈറല്‍

 


തിരുവനന്തപുരം: (www.kvartha.com) കഴിഞ്ഞദിവസം യുപി സന്ദശനത്തിനിടെ നടന്‍ രജനികാന്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ട് വന്ദിച്ച സംഭവം സമൂഹ മാധ്യമങ്ങള്‍ വലിയ ചര്‍ചയായിരിക്കുകയാണ്. ഇതിനെതിരെ നടനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. താരത്തിന്റെ പ്രവര്‍ത്തിയില്‍ ഒരു വിഭാഗം ആരാധകരും ക്ഷുഭിതരാണ്.

ഇപ്പോഴിതാ വിഷയത്തില്‍ താരത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കയാണ് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി. ഇങ്ങനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകുമെന്നാണ് ഫേസ്ബുകില്‍ അദ്ദേഹം കുറിച്ചത്. ജയിലര്‍, ഹുകും എന്നി ഹാഷ്ടാഗിനൊപ്പമായിരുന്നു കുറിപ്പ്.

'കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്...എന്നാല്‍ ഇങ്ങനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും'. എന്നായിരുന്നു കുറിപ്പ്. മന്ത്രിയുടെ കുറിപ്പ് വൈറലായിട്ടുണ്ട്.

നേരത്തെ ജയിലറിലെ വിനായകന്റെ പ്രകടനത്തെ അഭിനന്ദിച്ചും ശിവന്‍ക്കുട്ടി രംഗത്തെത്തിയിരുന്നു. ബോക്‌സോഫീസില്‍ മികച്ച കലക്ഷന്‍ നേടി മുന്നേറുകയാണ് ജയിലര്‍. ആഗസ്റ്റ് 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ഇതിനോടകം 400 കോടി കലക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ട്. ജോലിയില്‍ നിന്നും വിരമിച്ച ജയിലറായ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

വിനായകനാണ് പ്രതിനായകന്‍. കാമിയോ റോളിലെത്തിയ മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാകി ശ്രോഫ് എന്നിവരും ചിത്രത്തിലുണ്ട്. രമ്യ കൃഷ്ണന്‍, വസന്ത് രവി, സുനില്‍, കിഷോര്‍, തമന്ന, ജി മാരിമുത്ത് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

Trolled | 'ഇങ്ങനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും'; യോഗി ആദിത്യനാഥിന്റെ കാലില്‍ തൊട്ടുവണങ്ങുന്ന നടന്‍ രജനികാന്തിനെ ട്രോളി മന്ത്രി വി ശിവന്‍കുട്ടി; പോസ്റ്റ് വൈറല്‍

 

Keywords: Rajinikanth gets trolled for touching CM Yogi Adityanath’s feet, Thiruvananthapuram, News, Politics, Rajinikanth, Trolled, Social Media, V Sivankutty, Facebook Post, Criticism, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia