Died | മലയാളി സൈനികന്‍ രാജസ്താനില്‍ ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു
Oct 13, 2023, 11:47 IST
ആലപ്പുഴ: (KVARTHA) മലയാളി സൈനികന്‍ രാജസ്താനില്‍ ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു. ആലപ്പുഴ പട്ടണക്കാട് മൊഴികാട്ട് കാര്‍ത്തികേയന്റെ മകന്‍ വിഷ്ണു(32) ആണ് മരിച്ചത്. ജയ്‌സാല്‍മറില്‍ പെട്രോളിംഗിനിടെ വ്യാഴാഴ്ച പുലര്‍ചെ മൂന്നുമണിയോടെയാണ് പാമ്പുകടിയേറ്റത്.
ഉടന്‍ തന്നെ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹപ്രവര്‍ത്തകരാണ് വിവരം നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചത്. മൃതദേഹം വൈകിട്ട് ആറുമണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. അളകയാണ് വിഷ്ണുവിന്റെ ഭാര്യ. ധ്രുവിക് മകനാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.